മണ്ണന്തല രഞ്ജിത് വധക്കേസിലെ സാക്ഷിയുടെ വീട്ടിൽ അതിക്രമം; കൗൺസിലര്‍ സുഗതന്റെ സഹോദരൻ പൊലീസ് പിടിയിൽ

Published : Sep 24, 2026, 03:49 PM IST
arrest

Synopsis

തിരുവനന്തപുരം ന​ഗരസഭ കൗൺസിലർ സുഗതൻ്റെ സഹോദരൻ സന്ദീപ് പൊലീസ് പിടിയിൽ. ആർഎസ്എസ് പ്രവർത്തകൻ മണ്ണന്തല രജ്ഞിത്ത് കൊലക്കേസിലെ സാക്ഷിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയതിനാണ് പിടികൂടിയത്.

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരസഭ കൗൺസിലർ സുഗതൻ്റെ സഹോദരൻ പൊലീസ് പിടിയിൽ. സന്ദീപ് ആണ് പിടിയിലായത്. ഇന്നലെ രാത്രി ബിജെപി പ്രവർത്തകൻ്റെ വീട്ടിൽ അതിക്രമം നടത്തിയെന്ന പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. ആർഎസ്എസ് പ്രവർത്തകൻ മണ്ണന്തല രജ്ഞിത്ത് കൊലക്കേസിലെ സാക്ഷിയുടെ വീട്ടിലാണ് അതിക്രമിച്ചു കയറിയത്. ഇതിൽ പ്രതിഷേധിച്ച് ബിജെപി വലിയ പ്രതിഷേധത്തിന് തയ്യാറെടുക്കുമ്പോഴാണ് സുഗതൻ്റെ സഹോദരനെ പൊലീസ് പിടികൂടിയത്. മദ്യ ലഹരിയിലായിരുന്ന സന്ദീപ് മുൻ പരിചയക്കാരൻ്റെ വീട്ടിൽ അതിക്രമിച്ചു കയറിയതാണെന്ന് പൊലിസ് പറയുന്നു. വഞ്ചിയൂർ പൊലിസാണ് കേസെടുത്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെ മുരളീധരനുമായി ഉണ്ടായത് ആശയ വിനിമയ പ്രശ്‌നം, കാര്യങ്ങൾ അറിയിക്കുന്നതിൽ ബോർഡിനും വീഴ്ച പറ്റി; ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ
കെഎസ്ആർടിസിയുടെ മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ സീറ്റ് ബെൽറ്റ് വേണം; എംഡിക്ക് കത്ത് നൽകി എംഎൽഎ