പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ആര്?; തദ്ദേശ തെരഞ്ഞെടുപ്പ് മേൽക്കൈ ഗുണം ചെയ്യുമെന്ന് ജെയ്ക്

Published : Jan 22, 2021, 08:47 PM IST
പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ആര്?;  തദ്ദേശ തെരഞ്ഞെടുപ്പ് മേൽക്കൈ ഗുണം ചെയ്യുമെന്ന് ജെയ്ക്

Synopsis

പുതുപ്പള്ളിയില്‍ ഉമ്മൻചാണ്ടിക്കെതിരെ ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി തോമസിനെ വീണ്ടും മത്സരിപ്പിക്കാനൊരുങ്ങി സിപിഎം. 

കോട്ടയം: പുതുപ്പള്ളിയില്‍ ഉമ്മൻചാണ്ടിക്കെതിരെ ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി തോമസിനെ വീണ്ടും മത്സരിപ്പിക്കാനൊരുങ്ങി സിപിഎം. തദ്ദേശതെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ നേടിയ മേല്‍ക്കൈ മണ്ഡലത്തില്‍ ഗുണം ചെയ്യുമെന്ന് ജെയ്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടി  27092 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്  ഉമ്മൻചാണ്ടി പുതുപ്പള്ളിയില്‍ ജയിച്ചുകയറിയത്. എന്നാൽ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷത്തിൽ ഭരണത്തിലെത്താൻ പുതുപ്പള്ളി മണ്ഡലത്തിലെ പലയിടിങ്ങളിലും സാധിച്ചു.

സ്ഥാനാർത്ഥിയെ നിർണയിക്കേണ്ടത് പാർട്ടിയാണെന്ന സ്വാഭാവിക മറുപടിക്കപ്പുറം, നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ പ്രതീക്ഷയും ജെയ്ക് പങ്കുവയ്ക്കുന്നുണ്ട്. ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് എട്ട് പഞ്ചായത്തുകളിൽ ഇത്ര വലിയ മേൽക്കൈ ലഭിച്ചത്.  

മണ്ണാർക്കാട് പോലുള്ള പഞ്ചായത്തുകളിൽ, രൂപീകരണ ചരിത്രത്തിലാധ്യമായിട്ടാണ് സിപിഎം തനത് ശേഷിയുപയോഗിച്ച് ഭരിക്കുന്നത്. പുതിയ മുന്നണി സമവാക്യത്തിലുപരിയായി മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകൾ സിപിഎം തനിച്ച് ഭരിക്കുന്ന സ്ഥിതിയിലേക്കാണ് എത്തിയിട്ടുള്ളതെന്നും ജെയ്ക്  എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV
click me!

Recommended Stories

'ബസ്സിൽ തുടങ്ങി സൗഹൃദം, 'അങ്കിളിന്റെ' പെരുമാറ്റം ഹൃദ്യമായിരുന്നു'; ചതി അറിഞ്ഞില്ല, അക്ഷർധാമിൽ ഫോണും വാച്ചുമടക്കം 1.8 ലക്ഷത്തിന്റെ മുതൽ കവര്‍ന്നു
സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'