പാലക്കാട്ടെ പിന്തുണ സ്ഥിരീകരിച്ച് ജമാഅത്തെ ഇസ്ലാമി; യുഡിഎഫിനൊപ്പം നിന്നതിന് സിപിഎമ്മിന് അസ്വസ്ഥത എന്തിന്?

Published : Nov 24, 2024, 08:31 PM ISTUpdated : Nov 24, 2024, 08:36 PM IST
പാലക്കാട്ടെ പിന്തുണ സ്ഥിരീകരിച്ച് ജമാഅത്തെ ഇസ്ലാമി; യുഡിഎഫിനൊപ്പം നിന്നതിന് സിപിഎമ്മിന് അസ്വസ്ഥത എന്തിന്?

Synopsis

യുഡിഫിൻ്റെ കൂടെ നിന്ന് ബിജെപിക്കെതിരെ പ്രവർത്തിച്ചതിന് എന്തിനാണ് സിപിഎമ്മും ഗോവിന്ദൻ മാഷും അസ്വസ്ഥപ്പെടുന്നതെന്നും ഇത് അപകടകരമായ അവസ്ഥയാണെന്നും പി മുജീബ് റഹ്മാൻ കോഴിക്കോട് പറഞ്ഞു.   

കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സഹായിച്ചുവെന്ന സിപിഎമ്മിൻ്റെ ആരോപണങ്ങളോട് മറുപടിയുമായി കേരള അമീർ പി മുജീബ് റഹ്മാൻ. പാലക്കാട്‌ തെരഞ്ഞെടുപ്പ് വോട്ടർമാരെ അഭിനന്ദിക്കുന്നുവെന്ന് പി മുജീബ് റഹ്മാൻ പറഞ്ഞു. പാണക്കാട് എത്തിയപ്പോൾ പിന്നിൽ ജമാഅത്തെ ഇസ്ലാമി എന്ന് സിപിഎം പറയുന്നു. ഗോവിന്ദൻ മാഷ് മൂന്നു മാസത്തിനിടയിൽ നടത്തിയ പരാമർശം പരിശോധിക്കാവുന്നതാണ്. യുഡിഫിൻ്റെ കൂടെ നിന്ന് ബിജെപിക്കെതിരെ പ്രവർത്തിച്ചതിന് എന്തിനാണ് സിപിഎമ്മും ഗോവിന്ദൻ മാഷും അസ്വസ്ഥപ്പെടുന്നതെന്നും ഇത് അപകടകരമായ അവസ്ഥയാണെന്നും പി മുജീബ് റഹ്മാൻ പറഞ്ഞു. 

പാലക്കാട്‌ ഒരു സിഗ്നൽ ആയിരുന്നു. തൃശൂരിനു ശേഷം വിവാദം ഉണ്ടായിരുന്നു. സംഘപരിവാറിന് അക്കൗണ്ട് തുറക്കാൻ. മുനമ്പം വിഷയം മുൻ നിർത്തികൊണ്ട് ഹിന്ദുത്വ ഫാസിസത്തിനേറ്റ മുറിവാണ് പാലക്കാട് തെരഞ്ഞെടുപ്പ് ഫലം. ഇടതു പക്ഷ പാരമ്പര്യം മതേതരമാണ്. എന്നാൽ കുറച്ചു കാലമായി അതിനെതിരെ ഉള്ള പ്രവർത്തനമാണ് നടത്തുന്നത്. സന്ദീപ് പാർട്ടി മാറിയത് ജമാഅത്തെ ഇസ്ലാമിക്ക് ഒരു വിഷയമേ അല്ലെന്നും പി മുജീബ് റഹ്മാൻ പറഞ്ഞു. 

ചൂടും മഴയും മാത്രമല്ല തീവ്രമാകുന്നത്, കാലാവസ്ഥാ വ്യതിയാനം ചുഴലിക്കാറ്റുകളുടെ വേ​ഗവും വർധിപ്പിക്കുന്നു -പഠനം

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം