'പിണറായിക്ക് ദുരഭിമാനമോ?ബ്രഹ്മപുരത്ത് സർക്കാർ കേന്ദ്ര സഹായം തേടാത്തത് എന്തുകൊണ്ട്'? സുരേന്ദ്രൻ

Published : Mar 13, 2023, 10:08 AM IST
'പിണറായിക്ക് ദുരഭിമാനമോ?ബ്രഹ്മപുരത്ത് സർക്കാർ കേന്ദ്ര സഹായം തേടാത്തത് എന്തുകൊണ്ട്'? സുരേന്ദ്രൻ

Synopsis

അഴിമതിയിൽ തുടരന്വേഷണമുണ്ടാകുമെന്ന ഭയമാണോ പിണറായിക്കെന്നെന്നും സുരേന്ദ്രൻ ചോദിച്ചു. ദുരഭിമാനം കൊണ്ടാണോ അതോ ദേശീയ ശ്രദ്ധയിൽ വിഷയം വരുമെന്നത് കൊണ്ടാണോ കേന്ദ്ര സഹായം തേടാത്തത്.

തൃശൂർ : ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിൽ തീപിടിത്ത ദുരന്തമുണ്ടായിട്ട് 12 ദിവസമായിട്ടും കേന്ദ്ര സഹായം തേടാത്ത എൽഡിഎഫ് സർക്കാരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു മണിക്കൂറിനകം ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനം ലഭ്യമാക്കുമെന്ന് അമിത് ഷാ പറഞ്ഞു. പക്ഷേ സംസ്ഥാനം കേന്ദ്ര സഹായം ആവശ്യപ്പെടുന്നില്ല. ഇത്ര വലിയ ദുരന്തമുണ്ടായിട്ടും ജനങ്ങൾക്ക് പ്രയാസങ്ങളുണ്ടാക്കിയിട്ടും എന്ത് കൊണ്ട് കേന്ദ്ര സഹായം ചോദിക്കുന്നില്ലെന്ന് പിണറായി വ്യക്തമാക്കണം. അഴിമതിയിൽ തുടരന്വേഷണമുണ്ടാകുമെന്ന ഭയമാണോ പിണറായിക്കെന്നെന്നും സുരേന്ദ്രൻ ചോദിച്ചു. ദുരഭിമാനം കൊണ്ടാണോ അതോ ദേശീയ ശ്രദ്ധയിൽ വിഷയം വരുമെന്നത് കൊണ്ടാണോ കേന്ദ്ര സഹായം തേടാത്തത്. ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന വിഷയമാണ്. സംസ്ഥാനം അടിയന്തിരമായി കേന്ദ്ര സഹായം തേടണം. മുഖ്യമന്ത്രിയുടെ മൗനം പല സത്യങ്ങളും പുറത്തുവരാതിരിക്കാനാണെന്നും സുരേന്ദ്രൻ ആരോപിച്ചു. 

 


 

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K