'ദിവ്യക്കെതിരെ എന്തുകൊണ്ട് ലുക്ക് ഔട്ട് നോട്ടീസ് ഇല്ല? നവീന്‍റെ കുടുംബത്തെ അവഹേളിക്കുന്നു': കെ സുരേന്ദ്രന്‍

Published : Oct 22, 2024, 12:55 PM ISTUpdated : Oct 22, 2024, 01:08 PM IST
'ദിവ്യക്കെതിരെ എന്തുകൊണ്ട് ലുക്ക് ഔട്ട് നോട്ടീസ് ഇല്ല? നവീന്‍റെ  കുടുംബത്തെ അവഹേളിക്കുന്നു': കെ സുരേന്ദ്രന്‍

Synopsis

ദിവ്യയെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ സർക്കാർ ആഗ്രഹിക്കുന്നില്ല

പാലക്കാട്: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി.പി ദിവ്യയെ സംരക്ഷിക്കുന്നത് ആരെന്ന് മുഖ്യമന്ത്രി തുറന്നു പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.എന്തു കൊണ്ടാണ് ദിവ്യയെ അറസ്റ്റ് ചെയ്യാത്തത്.ഒളിവിൽ പോകാൻ സഹായിച്ചത് ആരാണ്.ഒരു നടപടിയും എടുക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല.ദിവ്യയെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ  പ്രസ്താവന ആത്മാർത്ഥതയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു

ദിവ്യകകെതിരെ എന്തു കൊണ്ടാണ്  ലുക്ക് ഔട്ട് നോട്ടീസ് ഇല്ലാത്തത്.ദിവ്യയെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ സർക്കാർ ആഗ്രഹിക്കുന്നില്ല.മുഖ്യമന്തിയുടെ നടപടി നവീന്‍റെ  കുടുംബത്തെ അവഹേളിക്കുന്നതിന് തുല്യമാണ്.പി.പി ദിവ്യയെ അറസ്റ്റ് ചെയ്യും വരെ  സമരം തുടരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പാലക്കാട്ടെ LDF വോട്ട്  ഷാഫിക്ക് പോയെന്ന സരിന്‍റെ  പ്രസ്താവനയില്‍ MV ഗോവിന്ദനും മുഖ്യമന്ത്രിയും മറുപടി പറയണം.LDF വോട്ട് കിട്ടിയെങ്കിൽ VD സതീശനും UDF ഉം തുറന്നു സമ്മതിക്കണം.ഈ ഉപതെരഞ്ഞെടുപ്പിനു മുമ്പും അങ്ങനെ ഒരു ഡീൽ ഉണ്ടോ.ഡീൽ ഉണ്ടായിരുന്നെങ്കിൽ തുറന്ന് പറയണം.ബിജെപിയെ തോൽപ്പിക്കാനുള്ള ഡീൽ ആണ് നടക്കുന്നത്
കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിൽ ഈ ഡീൽ ഉണ്ടാക്കിയിട്ടുണ്ട്.കോൺഗ്രസിനകത്തെ പൊട്ടിത്തെറി BJP യ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

 

PREV
click me!

Recommended Stories

ഗോവ നിശാക്ലബ്ബിലെ തീപിടിത്തം; ഉടമകളായ ലൂത്ര സഹോദരൻമാർക്ക് ജാമ്യമില്ല, ഇരുവരും ഒളിവില്‍
വീണ്ടും തിരക്കിലമർന്ന് സന്നിധാനം; മണിക്കൂറുകള്‍ ക്യൂ നിന്ന് വിശ്വാസികള്‍, രണ്ട് ദിവസമായി ദർശനം നടത്തിയത് ഒരു ലക്ഷത്തിനടുത്ത് ഭക്തർ