
തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കല്ലേറുകൾ വ്യാപകമായ സാഹചര്യത്തിൽ സർവീസുകൾ ക്രമീകരിക്കാൻ കെഎസ്ആർടിസി. പൊലീസ് സഹായം തേടിയ ശേഷം സർവീസുകൾ നടത്തിയാൽ മതിയെന്ന് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകി. ഹർത്താലിൽ കെ എസ് ആർ ടി സി ബസുകൾക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം . ബസുകൾക്ക് നേരെ ഉണ്ടായ ആക്രമൻത്തിൽ വാഹനങ്ങളുടെ ചില്ല് തകർന്നതിനൊപ്പം തന്നെ ബസ് ഡ്രൈവർമാർക്കും 15 വയസുളള യാത്രക്കാരിക്കും പരിക്കേറ്റിട്ടുണ്ട് . ആലുവയിൽ ഹെൽമറ്റ് വച്ച് കെ എസ് ആർ ടി സി ബസ് ഡ്രവർ ഹൈൽമറ്റ് വച്ച് ബസ് ഓടിക്കുന്ന കാഴ്ചയും കേരളം കണ്ടു
അതേസമയം പി എസ് സി അടക്കം പരീക്ഷകൾക്ക് മാറ്റം ഇല്ലാത്തതിനാൽ പലയിടത്തും ആളുകളുടെ യാത്ര ദുരിതത്തിലായിട്ടുണ്ട് . ആക്രമണം ഉണ്ടായ ബസിലെ യാത്രക്കാരും പെരുവഴിയിലാണ് . പലയിടത്തും ബസുകൾക്ക് നേരെ കല്ലെറിഞ്ഞവരെ പിടികൂടാനായിട്ടില്ല .തിരുവനന്തപുരം ബാലരാമപുരത്ത് ബസിനു നേരെ കല്ലേറ് നടത്തിയ ഒരാളെ പൊലീസ് പിടികൂടി
ഹർത്താലിൽ വ്യാപക ആക്രമണം,കെഎസ്ആർടിസി ബസുകൾക്ക് നേരെ അടക്കം കല്ലേറ്,ബോംബേറ്, കയ്യുംകെട്ടി പൊലീസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam