കുട്ടനാട്ടിൽ ടിപി സെൻകുമാറിനെ സ്ഥാനാർത്ഥിയായി നിർദ്ദേശിക്കുന്നെന്ന് സുഭാഷ് വാസു

Web Desk   | Asianet News
Published : Mar 04, 2020, 05:07 PM ISTUpdated : Mar 04, 2020, 05:17 PM IST
കുട്ടനാട്ടിൽ ടിപി സെൻകുമാറിനെ സ്ഥാനാർത്ഥിയായി നിർദ്ദേശിക്കുന്നെന്ന് സുഭാഷ് വാസു

Synopsis

വെള്ളാപ്പള്ളിക്ക് ധൈര്യമുണ്ടെങ്കിൽ എതിർസ്ഥാനാർഥിയായി മത്സരിക്കാമെന്നും സുഭാഷ് വാസു വെല്ലുവിളിച്ചു

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ ടിപി സെൻകുമാറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് സുഭാഷ് വാസു. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ടിപി സെൻകുമാറിനെ മത്സരിപ്പിക്കുന്നത്. എന്നാൽ തങ്ങളാണ് ഔദ്യോഗിക ബിഡിജെഎസ് എന്നും സുഭാഷ് വാസു പറഞ്ഞു.

വെള്ളാപ്പള്ളിക്ക് ധൈര്യമുണ്ടെങ്കിൽ എതിർസ്ഥാനാർഥിയായി മത്സരിക്കാമെന്നും സുഭാഷ് വാസു വെല്ലുവിളിച്ചു. ബിഡിജെഎസ് സുഭാഷ് വാസു വിഭാഗത്തിന്റെ സ്ഥാനാർത്ഥിയാണ് ടിപി സെൻകുമാർ.

കുട്ടനാട് തിരഞ്ഞെടുപ്പോടെ വെള്ളാപ്പള്ളി കുടുംബത്തിന്റെ കപട രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് സുഭാഷ് വാസു പറഞ്ഞു. തുഷാർ വെള്ളാപ്പള്ളി കണ്ടെത്തിയ സ്ഥാനാർത്ഥികൾ യോഗ്യരല്ലെന്നും എൻഡിഎയെ വീണ്ടും ചതിക്കാനുള്ള നീക്കമാണ് വെള്ളാപ്പള്ളി കുടുംബം നടത്തുന്നതെന്നും സുഭാഷ് വാസു ആരോപിച്ചു.

PREV
click me!

Recommended Stories

കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി
നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍