സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട്ടിൽ 27 വയസുകാരന് ദാരുണാന്ത്യം, 40 ദിവസത്തിൽ കൊല്ലപ്പെട്ടത് 7 പേർ

Published : Feb 12, 2025, 11:06 AM ISTUpdated : Feb 12, 2025, 12:13 PM IST
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട്ടിൽ 27 വയസുകാരന് ദാരുണാന്ത്യം, 40 ദിവസത്തിൽ കൊല്ലപ്പെട്ടത് 7 പേർ

Synopsis

വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു.  

വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. 40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ഏഴാമത്തെ മരണമാണിത്. കാട്ടാനയാക്രണത്തിൽ കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ 180 ജീവനകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. കഴിഞ്ഞ വർഷം 12 പേർ കാട്ടാന ആക്രമണത്തില്‍ മരിച്ചു. 

വയനാട്ടിൽ 35 ദിവസത്തിനിടെ 3 മരണം

ജനുവരി 8: കുട്ട സ്വദേശി വിഷ്ണു. മുള്ളൻകൊല്ലിയിൽ നിന്ന് ബാവലിക്ക് കാട് മുറിച്ചു പോകുമ്പോൾ അപകടം

ഫെബ്രുവരി 10: നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു. നെല്ലാക്കോട്ട വെള്ളരി ഉന്നതിയിൽ നിന്ന് കാപ്പാടേക്ക് വരുമ്പോൾ.

ഫെബ്രുവരി 11: അട്ടമല ഏറാട്ട് കുണ്ടിലെ ബാലകൃഷ്ണൻ

Also Read: വന്യജീവി ആക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സർക്കാരും കൈവിട്ടു, വാഗ്ദാനങ്ങൾ ന‍ടപ്പായില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് ഒരു വയസ്സുള്ള കുഞ്ഞ് കുഴഞ്ഞു വീണ് മരിച്ചു
'കോർപ്പറേഷൻ കറവപ്പശുവല്ല, അഴിമതി അനുവദിക്കില്ല'; ഉദ്യോഗസ്ഥർക്ക് നിർദേശവുമായി വിവി രാജേഷ്