അരിക്കൊമ്പന്‍റെ ആക്രമണം വീണ്ടും;  ചിന്നക്കനാൽ 301 കോളനിയിലെ വീട് ഭാഗികമായി തകർത്തു

Published : Mar 02, 2023, 07:28 AM IST
അരിക്കൊമ്പന്‍റെ ആക്രമണം വീണ്ടും;  ചിന്നക്കനാൽ 301 കോളനിയിലെ വീട് ഭാഗികമായി തകർത്തു

Synopsis

ആർക്കും പരിക്കില്ല. സമീപവാസികളും വനപാലകരും എത്തി രാവിലെയോടെ ആനയെ തുരുത്തി


ഇടുക്കി: ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം. ചിന്നക്കനാൽ 301 കോളനിയിലെ അമ്മിണിയമ്മയുടെ വീട് ഭാഗികമായി തകർത്തു. പുലർച്ചെ 2 മണിയോടെ ആയിരുന്നു സംഭവം. രോഗിയായ അമ്മിണിയമ്മ കഴിഞ്ഞ ദിവസമാണ് കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സ കഴിഞ്ഞ് എത്തിയത്.  അമ്മയും മകളും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല. സമീപവാസികളും വനപാലകരും എത്തി രാവിലെയോടെ ആനയെ തുരുത്തി

അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികൾക്ക് തുടക്കമായിട്ടുണ്ട്. മയക്ക് വെടിവച്ച് പിടികൂടിയാൽ സംരക്ഷിക്കേണ്ട കൂട് നിർമാണത്തിനുള്ള നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടന്നിട്ടുണ്ട്. മയക്കുവെടി വയ്ക്കുന്നതിന് ഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം പത്താം തീയതിയോടെ എത്തിയേക്കും

അരിക്കൊമ്പനെ കൂട്ടിലാക്കാൻ; കൂട് നിർമാണത്തിന് നടപടികൾ തുടങ്ങി, മയക്കുവെടി വിദഗ്ധർ 10ന് എത്തും

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും