
കൊച്ചി: ലൈഫ് മിഷൻ കേസിൽ എം.ശിവശങ്കർ നൽകിയ ജാമ്യ ഹർജിയിൽ ഇന്ന് വിധി പറയും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കള്ളപ്പണ കേസ് പരിഗണിക്കുന്നത്.
ലൈഫ് മിഷൻ കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വീധീനമുള്ള ശിവശങ്കറിന് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് ഇഡി വാദം. എന്നാൽ തനിക്കെതിരെയുള്ളത്, മൊഴികൾ മാത്രമാണെന്നും പ്രതി ചേർത്ത നടപടി തെറ്റാണെന്നുമാണ് ശിവശങ്കർ വാദിക്കുന്നത്. നിലവിൽ കാക്കനാട് ജില്ലാ ജയിലിൽ ആണ് ശിവശങ്കർ റിമാൻഡിൽ കഴിയുന്നത്
ശിവശങ്കറിൻ്റെ ജാമ്യഹര്‍ജിയിൽ വിചാരണ കോടതി വ്യാഴാഴ്ച വിധി പറയും