കണ്ണൂരില്‍ വനപാലകര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനയും കുഞ്ഞും; വീഡിയോ

Published : May 11, 2024, 07:28 PM IST
കണ്ണൂരില്‍ വനപാലകര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനയും കുഞ്ഞും; വീഡിയോ

Synopsis

ചങ്കിടിപ്പിക്കുന്ന കാഴ്ച തന്നെയാണിത്. ഏതാനും നിമിഷങ്ങള്‍ മാത്രമേ ഇത്തരം അവസരങ്ങളില്‍ രക്ഷയ്ക്കായി കിട്ടൂ. ഈ സമയം കൊണ്ടുതന്നെ സംയമനത്തോടെ രക്ഷയ്ക്കായി ശ്രമിച്ചില്ലെങ്കില്‍ അപകടം, ഒരുപക്ഷേ മരണം തന്നെ സുനിശ്ചിതം

കണ്ണൂര്‍: ആറളം ഫാമിലിറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടെ വനപാലകര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനയും കുട്ടിയാനയും. ജനവാസമേഖലയില്‍ ഇറങ്ങിയ ആനകളെ ശബ്ദമുണ്ടാക്കി തിരികെ കാട്ടിലേക്ക് തന്നെ കയറ്റിവിടാനുള്ള നീക്കത്തിലായിരുന്നു വനപാലകര്‍. എന്നാല്‍ ഞൊടിയിടയില്‍ ആന ഇവര്‍ക്ക് നേരെ തിരിയുകയായിരുന്നു. 

ചങ്കിടിപ്പിക്കുന്ന കാഴ്ച തന്നെയാണിത്. ഏതാനും നിമിഷങ്ങള്‍ മാത്രമേ ഇത്തരം അവസരങ്ങളില്‍ രക്ഷയ്ക്കായി കിട്ടൂ. ഈ സമയം കൊണ്ടുതന്നെ സംയമനത്തോടെ രക്ഷയ്ക്കായി ശ്രമിച്ചില്ലെങ്കില്‍ അപകടം, ഒരുപക്ഷേ മരണം തന്നെ സുനിശ്ചിതം.

വാഹനത്തിലിരുന്ന് കൊണ്ട് തന്നെയാണ് വനപാലകര്‍ ശബ്ദമുണ്ടാക്കി ആനകളെ ഓടിക്കാൻ ശ്രമിച്ചത്. വാഹനത്തില്‍ നിന്ന് ഇറങ്ങിയിരുന്നെങ്കില്‍ അത് വലിയ അപകടത്തിലേക്ക് വഴി മാറുമായിരുന്നു എന്ന് പറയാം. 

കൂടെ കുഞ്ഞ് ഉള്ളതിനാല്‍ കുഞ്ഞിന് എന്തെങ്കിലും ആപത്ത് സംഭവിക്കുമോ എന്ന ആശങ്കയാണ് കാട്ടാനയെ പ്രകോപിപ്പിച്ചതെന്ന് വനപാലകര്‍ തന്നെ പറയുന്നു. പിന്നീട് ആനയും കുഞ്ഞും കാട്ടിലേക്ക് തന്നെ കയറിപ്പോയി. 

വീഡിയോ കാണാം:-

 

Also Read:- 'പത്തിരുപത്തിമൂന്ന് വര്‍ഷം പൊന്നുപോലെ കൊണ്ടുനടന്ന മോളാ'; ഇത് പെൺകുട്ടികള്‍ക്ക് വേണ്ടിയുള്ള വിധി

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്