അച്ഛനെ പെൺമക്കള്‍ കൊണ്ടുപോകാൻ തയ്യാറായിട്ടും മകൻ സമ്മതിച്ചില്ല; പ്രശ്നങ്ങള്‍ സ്ഥിരമെന്ന് പൊലീസും നാട്ടുകാരും

Published : May 11, 2024, 07:00 PM IST
അച്ഛനെ പെൺമക്കള്‍ കൊണ്ടുപോകാൻ തയ്യാറായിട്ടും മകൻ സമ്മതിച്ചില്ല; പ്രശ്നങ്ങള്‍ സ്ഥിരമെന്ന് പൊലീസും നാട്ടുകാരും

Synopsis

പലപ്പോഴും ഈ വിഷയത്തില്‍ വീട്ടില്‍ വഴക്കും ബഹളവും ഉണ്ടായിട്ടുണ്ട്, പൊലീസ് പലവട്ടം വന്ന് ഇടപെട്ടിട്ടുണ്ട്, ഇതെല്ലാം നാട്ടുകാര്‍ക്ക് വരെ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട് എന്നെല്ലാമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്

കൊച്ചി: കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടില്‍ മകൻ ഉപേക്ഷിച്ചുപോയ സംഭവത്തില്‍ പെൺമക്കളെ ന്യായീകരിച്ച് നാട്ടുകാരും പൊലീസും. എരൂര്‍ സ്വദേശിയായ എഴുപതുകാരനായ ഷൺമുഖനെ മകൻ അജിത്തും കുടുംബവുമാണ് വാടക വീട്ടില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.

എന്നാല്‍ അജിത്തിനെ കൂടാതെ ഷൺമുഖന് രണ്ട് പെൺമക്കള്‍ കൂടിയുണ്ട്, ഇവര്‍ അച്ഛനെ നോക്കാനും പരിപാലിക്കാനും തയ്യാറായിരുന്നു എന്നാണ് തൃപ്പൂണിത്തുറ എസ്ഐ ആയ രേഷ്മയും അതുപോലെ നാട്ടുകാരും പറയുന്നത്. പെൺമക്കള്‍ വീട്ടില്‍ വന്നാല്‍ അജിത്ത് അവരെ വീട്ടിനകത്ത് കയറ്റാറില്ലെന്നും, അച്ഛനെ കൊണ്ടുപോകാൻ അവര്‍ തയ്യാറാണെന്ന് അറിയിക്കുമ്പോഴും അജിത്ത് അതിന് സമ്മതിച്ചില്ലെന്നും ഇവര്‍ പറയുന്നു. 

പലപ്പോഴും ഈ വിഷയത്തില്‍ വീട്ടില്‍ വഴക്കും ബഹളവും ഉണ്ടായിട്ടുണ്ട്, പൊലീസ് പലവട്ടം വന്ന് ഇടപെട്ടിട്ടുണ്ട്, ഇതെല്ലാം നാട്ടുകാര്‍ക്ക് വരെ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട് എന്നെല്ലാമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. 

നേരത്തെ അച്ഛന്‍റെ ചികിത്സയും മറ്റ് കാര്യങ്ങളുമെല്ലാം നോക്കിയിരുന്നത് പെൺമക്കളായിരുന്നുവത്രേ. എന്നാല്‍ അജിത്തുമായുള്ള പ്രശ്നങ്ങളാണ് പിന്നീട് ഇവര്‍ക്ക് അച്ഛനുമായി അടുപ്പത്തില്‍ കഴിയാൻ വിഘാതമായത്. പെൺമക്കള്‍ പരാതിയുമായി മുമ്പ് തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും എസ്ഐ രേഷ്മ വ്യക്തമാക്കി.

വീഡിയോ കാണാം:-

 

Also Read:- മദ്യപിച്ച് ബോധം കെട്ടുകിടന്ന ഇതര-സംസ്ഥാനക്കാരന്‍റെ പോക്കറ്റടിച്ച് ശുചീകരണ തൊഴിലാളി; വീഡിയോ

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക
ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും