
കൊല്ലം: കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട നാൽപ്പത്തിരണ്ടുകാരന് ഗുരുതരപരിക്ക്. പ്രകാശ് എന്നയാളെയാണ് കാട്ടാന ആക്രമിച്ചത്. വാരിയെല്ലിനും കൈയ്ക്കും കാലിനും പൊട്ടലേറ്റ പ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് പ്രകാശിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ജോലി കഴിഞ്ഞു കാട്ടിനുള്ളിലെ റോഡിലൂടെ വീട്ടിലേക്ക് പോകും വഴി ഡാലിക്കരിക്കം ഭാഗത്ത് വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. ആൾതാമസമില്ലാത്ത ഒറ്റപ്പെട്ട പ്രദേശമാണിത്. സഹായത്തിന് ആരെയും കാണാതെ മണിക്കൂറുകളോളം പ്രകാശ് വേദനയാൽ നിലവിളിച് കാട്ടിൽ കിടന്നു. ഇത് വഴി എത്തിയ വാഹനയാത്രക്കാരാണ് പ്രകാശിനെ ആശുപത്രിയിൽ എത്തിച്ചത്. പ്രദേശത്ത് രൂക്ഷമായ കാട്ടാന ശല്യത്തിൽ വലയുകയാണ് പ്രദേശവാസികൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam