മൂന്നാറില്‍ വീണ്ടും 'പടയപ്പ'; വഴിയോരക്കട പാടെ തകര്‍ത്തു, ഭക്ഷണസാധനങ്ങള്‍ കഴിച്ചു

Published : Mar 17, 2024, 09:14 AM ISTUpdated : Mar 17, 2024, 09:16 AM IST
മൂന്നാറില്‍ വീണ്ടും 'പടയപ്പ'; വഴിയോരക്കട പാടെ തകര്‍ത്തു, ഭക്ഷണസാധനങ്ങള്‍ കഴിച്ചു

Synopsis

കഴിഞ്ഞ ആഴ്ചയില്‍ മൂന്നാറില്‍ ടൂറിസ്റ്റുകളുടെ കാറിന് നേരെ 'പടയപ്പ' പാഞ്ഞടുത്തതും ഏറെ പരിഭ്രാന്തി പരത്തിയിരുന്നു. ആനയുടെ ആക്രമണത്തില്‍ കാര്‍ തകര്‍ന്നു. യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ ആളപായമുണ്ടായില്ല. 

ഇടുക്കി: മൂന്നാറിൽ വീണ്ടും 'പടയപ്പ'യെന്ന ആനയിറങ്ങി. മാട്ടുപ്പെട്ടി ഇക്കോ പോയിന്‍റ് പരിസരത്തിറങ്ങിയ ആന പ്രദേശത്തുള്ള വഴിയോരക്കട തകർത്തു. കട തകര്‍ത്ത് അകത്തുള്ള ഭക്ഷണസാധനങ്ങളും ആന കഴിച്ചു. 'പടയപ്പ'യുടെ ആക്രമണത്തില്‍ കട പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

പുലർച്ചെ 6.30യോടെയാണ് സംഭവം. ഏറെ നേരം ജനവാസമേഖലയില്‍ പരിഭ്രാന്തി പരത്തി തുടര്‍ന്നു 'പടയപ്പ'. ഇതിന് ശേഷം ആര്‍ആര്‍ടി സംഘമെത്തി ആനയെ കാട്ടിലേക്ക് തുരത്തി. 

കഴിഞ്ഞ ആഴ്ചയില്‍ മൂന്നാറില്‍ ടൂറിസ്റ്റുകളുടെ കാറിന് നേരെ 'പടയപ്പ' പാഞ്ഞടുത്തതും ഏറെ പരിഭ്രാന്തി പരത്തിയിരുന്നു. ആനയുടെ ആക്രമണത്തില്‍ കാര്‍ തകര്‍ന്നു. യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ ആളപായമുണ്ടായില്ല. 

മൂന്നാറില്‍ 'പടയപ്പ'യുടെ ആക്രമണം തുടര്‍ക്കഥയാകുന്നത് വനംവകുപ്പിന് ഏറെ തലവേദന സൃഷ്ടിക്കുന്നുണ്ട്. ഒരു മാസത്തിനുള്ളില്‍ മാത്രമായി ഇത് അഞ്ചാം തവണയാണ് മൂന്നാറില്‍ 'പടയപ്പ'യുടെ ആക്രമണമുണ്ടാകുന്നത്.

Also Read:- കണ്ണൂരില്‍ വീട്ടുമുറ്റത്തും കടുവ, സിസിടിവി വീഡിയോ പുറത്ത്; പ്രദേശത്ത് നിരോധനാജ്ഞ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒന്നിച്ച് നീങ്ങാൻ എൻഎസ്എസും എസ്എൻഡിപിയും? നിർണായക കൂടിക്കാഴ്ച്ച ഉടൻ; ഐക്യ നീക്ക നിർദേശത്തിനു പിന്നിൽ സിപിഎം എന്ന് സൂചന
കുട്ടി മരിച്ചത് അച്ഛൻ നൽകിയ ബിസ്‌കറ്റ് കഴിച്ച ശേഷമെന്ന് ആരോപണം; ഒരു വയസ്സുകാരന്റെ മരണത്തിൽ ദുരുഹത, പിതാവ് കസ്റ്റഡിയിൽ