
തിരുവനന്തപുരം: തിരുവനന്തപുരം പെരിങ്ങമലയിൽ ജനവാസ മേഖലയിൽ കാട്ടാനകളിറങ്ങി. ചിറ്റൂര്‍ വാര്‍ഡിൽ ഇടവം പടിഞ്ഞാറേക്കരയിലാണ് ആനക്കൂട്ടം എത്തിയത്. 250 കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്താണ് ആനക്കൂട്ടം വലിയ തോതിൽ നാശമുണ്ടാക്കിയത്. താജുദ്ദീൻ എന്നയാളുടെ 15 തെങ്ങിൻ തൈകളും മരിച്ചീനിയും വാഴയും ആനകൾ നശിപ്പിച്ചു. കാട്ടുപന്നിയുടെ ശല്യമുണ്ടെങ്കിലും മേഖലയിൽ കാട്ടാനയിറങ്ങുന്നത് ആദ്യമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ആനകളെ തിരിച്ച് കാട്ടിലേക്ക് അയക്കാനുള്ള ശ്രമം തുടരുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.