
ഇടുക്കി: ഇടുക്കി വട്ടവട ഊർക്കാടിന് സമീപം വീണ്ടും കാട്ടുതീ. പാമ്പാടും ചോല ദേശീയോദ്യാനത്തിന് സമീപവും കാട്ടുതീ പടർന്നു. തീ നിയന്ത്രണ വിധേയമാക്കിയെന്ന് വനം വകുപ്പ് അറിയിച്ചു. അതേസമയം, കാട്ടുതീയിലെ നഷ്ടം കണക്കാക്കണം എന്നാവശ്യപ്പെട്ട് ദേവികുളം സബ് കളക്ടർക്ക് നാട്ടുകാര്‍ കത്ത് അയച്ചു.
കഴിഞ്ഞ ദിവസം ആനമുടി നാഷണല്‍ പാര്‍ക്കിന് സമീപമുണ്ടായ കാട്ടുതീയിൽ വനംവകുപ്പിന്‍റെ ആറ് ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങള്‍ കത്തിനശിച്ചു. അമ്പതോളം പേരുടെ വീടുകളും കാട്ടുതീയിൽ നശിച്ചു. മൂന്നാര്‍ ഡിവിഷനിലെ വനപാലകരുടെ നേത്യത്വത്തില്‍ തീ അണക്കാൻ ശ്രമിക്കുകയാണ്.
ഉൾ വനത്തിലേക്ക് തീ പടർന്ന് പിടിക്കാനുള്ള സാധ്യതയുള്ളതിനാൽ വനം വകുപ്പ് ജാഗ്രതയിലാണ്. വട്ടവട പഴത്തോട്ടം ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസവും കാട്ടുതീ പടര്‍ന്നിരുന്നു. സ്വകാര്യ തോട്ടങ്ങളില്‍ നിന്നും പടര്‍ന്ന തീ നാഷണല്‍ പാര്‍ക്കിലേക്ക് പടരുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam