അവസാന നിമിഷം ട്വിസ്റ്റുണ്ടാകുമോ, അൻവർ പത്രിക പിൻവലിക്കുമോ? പത്രിക പിൻവലിക്കാനുള്ള സമയ പരിധി വൈകീട്ട് 3ന്

Published : Jun 05, 2025, 05:52 AM IST
അവസാന നിമിഷം ട്വിസ്റ്റുണ്ടാകുമോ, അൻവർ പത്രിക പിൻവലിക്കുമോ? പത്രിക പിൻവലിക്കാനുള്ള സമയ പരിധി വൈകീട്ട് 3ന്

Synopsis

ഇതിൽ അവസാന നിമിഷം പി വി അൻവർ പത്രിക പിൻവലിക്കുമോ എന്നാണ് ആകാംക്ഷ. പത്രിക സമർപ്പിച്ച് രണ്ട് ദിവസമായിട്ടും അൻവർ പ്രചരണരംഗത്തേക്ക് ഇറങ്ങാത്തതാണ് സംശയത്തിന് വഴിയൊരുക്കുന്നത്.

മലപ്പുറം: മഴക്കാലത്തും ഉപതെരഞ്ഞെടുപ്പ് ചൂടിൽ പുകയുന്ന  നിലമ്പൂരിൽ ഇന്ന് അന്തിമ സ്ഥാനാർത്ഥി ചിത്രം തെളിയും. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയ പരിധി വൈകീട്ട് 3 ന് അവസാനിക്കും. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പ്രധാന മുന്നണി സ്ഥാനാർത്ഥികൾ ഉൾപ്പെടെ 14 സ്ഥാനാർത്ഥികളാണ് അവശേഷിക്കുന്നത്. ഇതിൽ അവസാന നിമിഷം പി വി അൻവർ പത്രിക പിൻവലിക്കുമോ എന്നാണ് ആകാംക്ഷ. പത്രിക സമർപ്പിച്ച് രണ്ട് ദിവസമായിട്ടും അൻവർ പ്രചരണരംഗത്തേക്ക് ഇറങ്ങാത്തതാണ് സംശയത്തിന് വഴിയൊരുക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് എടക്കര, കരുളായി പഞ്ചായത്തുകളിൽ പര്യടനം നടത്തും. മൂത്തേടം പഞ്ചായത്തിലാണ് എം സ്വരാജിന്റെ പര്യടനം. അതേസമയം നിലമ്പൂരിൽ ഇന്ന് ബിജെപി മണ്ഡലം കൺവെൻഷൻ നടക്കും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം