വ്യക്തതയുള്ള ഉറപ്പുകളൊന്നുമില്ല, എൻഡോസൾഫാൻ ഇരകൾക്കുവേണ്ടിയുള്ള ദയാബായിയുടെ സമരം തുടരുമോ? തീരുമാനം ഇന്ന് 

Published : Oct 17, 2022, 07:20 AM ISTUpdated : Oct 17, 2022, 07:31 AM IST
വ്യക്തതയുള്ള ഉറപ്പുകളൊന്നുമില്ല, എൻഡോസൾഫാൻ ഇരകൾക്കുവേണ്ടിയുള്ള ദയാബായിയുടെ സമരം തുടരുമോ? തീരുമാനം ഇന്ന് 

Synopsis

രണ്ട് മാസത്തിനകം മെഡിക്കൽ ക്യാമ്പ് പുനരാരംഭിക്കും എന്നതിൽ കവിഞ്ഞ് ഒരു ഉറപ്പും സർക്കാരിന്റെ ഭാഗത്ത് നിന്ന് കിട്ടിയിട്ടില്ലെന്നും മതിയായ ചികിത്സാസൗകര്യം അടക്കമുള്ള കാര്യങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന് മാത്രമാണ് രേഖയിലുള്ളതെന്നും സമരക്കാർ പറയുന്നു

തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകളുടെ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ദയാബായി നടത്തുന്നസമരം ഒത്തു തീർക്കുന്നതിൽ അനിശ്ചിതത്വം. ഉന്നയിച്ച ആവശ്യങ്ങളിൽ വ്യക്തമായ തീരുമാനം ഇല്ലാതെ സമരം അവസാനിപ്പിക്കാനാകില്ലെന്ന നിലപാടിലാണ് ദയാബായി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാരായ വീണ ജോജ്ജും ആർ ബിന്ദുവും സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും എഴുതി തയ്യാറാക്കി നൽകിയ വ്യവസ്ഥകൾ സ്വീകരിക്കാൻ കഴിയുന്നതല്ലെന്നാണ് സമരസമിതിയും പറയുന്നത്.

രണ്ട് മാസത്തിനകം മെഡിക്കൽ ക്യാമ്പ് പുനരാരംഭിക്കും എന്നതിൽ കവിഞ്ഞ് ഒരു ഉറപ്പും സർക്കാരിന്റെ ഭാഗത്ത് നിന്ന് കിട്ടിയിട്ടില്ലെന്നും മതിയായ ചികിത്സാസൗകര്യം അടക്കമുള്ള കാര്യങ്ങൾ അനുഭാവ പൂർവം പരിഗണിക്കാമെന്ന് മാത്രമാണ് രേഖയിലുള്ളതെന്നും സമരക്കാർ പറയുന്നു.ഈ സാഹചര്യത്തിൽ സമരക്കാരുടെ തുടർ തീരുമാനം ഇന്ന് വ്യക്തമാക്കിയേക്കും.

എൺപത് പിന്നിട്ട ദയാബായി സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിൽ നടത്തിവന്ന സമരം 15ാം ദിവസം പിന്നിട്ടതോടെയാണ് ഇന്നലെ സ‍ര്‍ക്കാര്‍ ഇടപെടലുണ്ടായത്

സമരം അവസാനിപ്പിക്കാതെ ദയാബായി; 90 ശതമാനം ആവശ്യങ്ങളും നടപ്പാക്കാമെന്ന് സർക്കാരിന്റെ ഉറപ്പ്, അനുനയത്തിന് ശ്രമം

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്