'നീതി ഉറപ്പാക്കും; വിശ്വനാഥന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തിനും ജോലിക്കും ശുപാർശ ചെയ്യും': എസ്സി-എസ് ടി കമ്മീഷൻ

Published : Feb 15, 2023, 04:54 PM ISTUpdated : Feb 15, 2023, 07:20 PM IST
'നീതി ഉറപ്പാക്കും; വിശ്വനാഥന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തിനും ജോലിക്കും ശുപാർശ ചെയ്യും': എസ്സി-എസ് ടി കമ്മീഷൻ

Synopsis

പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിഎസ് മാവോജി

കോഴിക്കോട് :  കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് എസ്സി-എസ് ടി കമ്മീഷൻ ചെയർമാൻ ബി എസ് മാവോജി. വിശ്വനാഥന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തിനും ജോലിയ്ക്കും ശുപാർശ ചെയ്യും. മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് കുറ്റം ചെയ്താലും തെളിവ് അവശേഷിക്കും. ഇവിടെയും സത്യം പുറത്ത് വരും. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്നാണ് പ്രതീക്ഷയെന്നും ബിഎസ് മാവോജി വ്യക്തമാക്കി. 

എസ് സി - എസ് ടി കമ്മിഷന്റെ രൂക്ഷ വിമർശനത്തിന് പിന്നാലെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ  പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ സി സി ടി വി ദൃശ്യങ്ങൾ ഡി സി പി കെ. ഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം വീണ്ടും പരിശോധിച്ചു. വിശ്വനാഥൻ മരിക്കുന്നതിന് മുമ്പ് ആശുപത്രി പരിസരത്ത് വച്ച് രണ്ട് പേർ സംസാരിക്കുന്നതും പന്ത്രണ്ടോളം പേർ ചുറ്റും കൂടി നിൽക്കുന്നതിൻ്റെയും ദൃശ്യങ്ങൾ പോലീസിന് കിട്ടി. ഇതിൽ ഏതെങ്കിലും തരത്തിൽ ആൾക്കൂട്ട വിചാരണ നടന്നിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം എഫ്ഐആറിൽ മാറ്റം വരുത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചെങ്കിലും ആൾക്കൂട്ട വിചാരണ സംബന്ധിച്ച് സ്ഥിരീകരണം വന്ന ശേഷമേ തുടർ നടപടി സ്വീകരിക്കാനാകൂ എന്നും പൊലീസ് അറിയിച്ചു. 

ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്ഐയുടെ മറുപടി, തെളിവുകൾ പുറത്ത് വിട്ടു


 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം