
ഗുരുവായൂർ: നിപ വൈറസ് ബാധയെ നേരിടാൻ കേരളത്തിന് എല്ലാ കേന്ദ്രസഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിപ വൈറസ് ബാധയുണ്ടായത് ദൗർഭാഗ്യകരമാണ്. ജനങ്ങൾക്ക് വേണ്ട സഹായങ്ങൾ എത്തിക്കാൻ സംസ്ഥാനസർക്കാരിനൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.
ഈ സമയത്ത് രോഗബാധ പടരുന്നത് ഒഴിവാക്കാൻ കൃത്യമായി പരിസരശുചിത്വം പാലിക്കേണ്ടതുണ്ട്. കേന്ദ്ര, സംസ്ഥാനസർക്കാരുകൾ ഇത് സംബന്ധിച്ച് അറിയിപ്പുകൾ നൽകുന്നുണ്ട്. അത് കൃത്യമായി അനുസരിക്കുകയും പാലിക്കുകയും വേണം. കേരളത്തിൽ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട അറിയിപ്പുകൾ കൃത്യമായി പാലിക്കുന്നതിൽ പിന്നോട്ടല്ലെന്നുറപ്പാണ്.
''രാജ്യത്തെ ദരിദ്രർക്കായാണ് കേന്ദ്രസർക്കാർ 'ആയുഷ്മാൻ ഭാരത്' പദ്ധതി കൊണ്ടുവന്നത്. ഒരസുഖം വന്നെന്ന് കരുത് ഭൂമിയോ വീടോ സ്വത്തോ സ്വർണമോ വിൽക്കേണ്ടി വരാതിരിക്കാനും കടം വാങ്ങേണ്ടി വരാതിരിക്കാനുമാണ് ഈ പദ്ധതി. ബിപിഎൽ പരിധിയിലുള്ളവർക്ക് പ്രതിവർഷം 5 ലക്ഷം രൂപയുടെ ചികിത്സാ സഹായം ഉറപ്പാക്കുന്ന പദ്ധതി ലക്ഷക്കണക്കിന് പേർക്ക് ഗുണമായിട്ടുണ്ട്. പക്ഷേ ഈ പദ്ധതി കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കുന്നില്ല, സംസ്ഥാനസർക്കാർ ഇതുവരെ ഈ പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായിട്ടില്ല. എല്ലാവർക്കും വേണ്ടി ഈ പദ്ധതിയുമായി സഹകരിക്കണമെന്ന് ഞാൻ കേരള സർക്കാരിനോട് അഭ്യർത്ഥിക്കുന്നു'', മോദി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam