ഷാജ് കിരണിന്റെ ഫോൺ അന്വേഷണ സംഘത്തിന് കൈമാറിയേക്കും, ചോദ്യംചെയ്യൽ ആറാം മണിക്കൂറിലേക്ക് 

Published : Jun 15, 2022, 07:40 PM ISTUpdated : Jun 15, 2022, 09:07 PM IST
ഷാജ് കിരണിന്റെ ഫോൺ അന്വേഷണ സംഘത്തിന് കൈമാറിയേക്കും, ചോദ്യംചെയ്യൽ ആറാം മണിക്കൂറിലേക്ക് 

Synopsis

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുമായി ഇവർ നടത്തിയ സംഭാഷണം വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് ഫോൺ കൈമാറുന്നത്.

കൊച്ചി: സ്വപ്ന സുരേഷ് ഉൾപ്പെട്ട ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഷാജ് കിരണിന്റെ മൊബൈൽ ഫോൺ അന്വേഷണ സംഘത്തിന് കൈമാറിയേക്കുമെന്ന് വിവരം. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുമായി ഇവർ നടത്തിയ സംഭാഷണം വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് ഫോൺ കൈമാറുന്നതെന്നാണ് സൂചന. ഷാജ് കിരണിന്റെയും സുഹൃത്ത് ഇബ്രാഹിമി്നറെയും ചോദ്യം ചെയ്യൽ കൊച്ചിയിൽ അഞ്ച് മണിക്കൂർ പിന്നിട്ടു. 

തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. സർക്കാരിന്റെ ഇടനിലക്കാരനെന്ന നിലയിൽ സ്വപ്നയുടെ കേസിൽ ഇടപെട്ടോ എന്നാണ് പൊലീസ് പ്രധാനമായും തേടുന്നത്. കേസുകളിൽ നിന്ന് പിൻമാറാൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന ആരോപിച്ചിരുന്നു. കൃത്രിമം നടത്തിയ ശബ്ദരേഖയാണ് സ്വപ്ന പുറത്ത് വിട്ടതെന്ന ഷാജിന്റെ പരാതിയിലും പൊലീസ് വിശദാംശങ്ങൾ തേടുന്നുണ്ട്.

'ഗുരുതരമായ ആക്ഷേപങ്ങൾ, മുഖ്യമന്ത്രി മറുപടി നൽകണം'; വിഡി സതീശൻ

അതേ സമയം, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. മകൾ വീണയുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്നാണ് സത്യവാങ്മൂലത്തിൽ സ്വപ്‍നയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ചകൾ നടന്നുവെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ചർച്ചയിൽ ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തു എന്നും സത്യവാങ് മൂലത്തിലുണ്ട്. 

2017 ൽ ഷാർജ ഭരണാധികാരി കേരളത്തിലെത്തിയപ്പോൾ അദ്ദേഹം മുഖ്യമന്ത്രിയുടെ വസതിയിലെത്തി. 2017 സെപ്തംബർ 27ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ നിന്ന് താനുൾപ്പെടെയുള്ളവരെ മാറ്റിനിർത്തി. തുടർന്ന് മകളുടെ വ്യവസായ സംരംഭത്തിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ പിന്തുണ തേടി. ഈ വിഷയത്തിൽ ഷാർജയിലെ ഐടി മന്ത്രിയുമായി അദ്ദേഹം കൂടുതൽ ചർച്ചകൾ നടത്തി. എന്നാൽ ഭരണാധികാരിയുടെ കുടുംബാംഗങ്ങളുടെ എതിർപ്പ് കാരണം അത് പിന്നീട് ഉപേക്ഷിക്കുകയാണ് ഉണ്ടായത്. കോവളത്ത് വച്ച് ഷാർജ ഭരണാധികാരിയുടെ ഭാര്യക്ക് ഒരു സമ്മാനം നൽകാൻ മുഖ്യമന്ത്രിയുടെ ഭാര്യ ശ്രമിച്ചു. എന്നാൽ ഇത്തരം സമ്മാനങ്ങൾ അവർ സ്വീകരിക്കില്ല എന്ന് പറഞ്ഞ് താനാണ് മുഖ്യമന്ത്രിയുടെ ഭാര്യയെ പിന്തിരിപ്പിച്ചതെന്നും സ്വപ്ന സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.

'മുഖ്യമന്ത്രിയാണ് മുഖ്യപ്രതി, സ്വപ്നയെ അവിശ്വസിക്കേണ്ടതില്ല, തന്റെ ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞു': ചെന്നിത്തല

 

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി