
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ യുഡിഎഫ് പരാജയം വിലയിരുത്താൻ വിശദമായ യോഗം ചേരുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷം ഒരു ദിവസം യോഗം ചേരുമെന്ന് ഹസ്സൻ അറിയിച്ചു. വോട്ട് ശതമാനം വച്ച് നോക്കുമ്പോൾ സംഭവിച്ചത് ദയനീയ പരാജയമല്ലെന്ന് ഹസൻ ന്യായീകരിക്കുന്നു. 2016നെ അപേക്ഷിച്ച് നോക്കുമ്പോൾ 3 ലക്ഷം വോട്ട് കൂടിയെന്നും 34 മണ്ഡലങ്ങളിൽ പതിനായിരത്തിന് താഴെ വോട്ടിനാണ് തോറ്റതെന്നും ഹസൻ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രവർത്തനം ഗുണം ചെയ്തുവെന്ന് പറഞ്ഞ ഹസ്സൻ ജനവിധി അന്തിമല്ലെന്നും കൂട്ടിച്ചേർത്തു. യുഡിഎഫ് ചെയർമാനായി പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തീരുമാനിച്ചതായും ഹസ്സൻ പ്രഖ്യാപിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam