കോഴിക്കോട് ജില്ലയിലെ അനധികൃത ക്വാറികളെ കുറിച്ച് അന്വേഷണം നടത്തുമെന്ന് കളക്ടര്‍

By Web TeamFirst Published Jun 19, 2019, 8:42 PM IST
Highlights

ചെറുവാടി ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് 2 പേർ മരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ അനധികൃത ക്വാറികളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ. തഹസിൽദാർമാരുടെ മേൽനോട്ടത്തിലാകും അന്വേഷണം.  ചെറുവാടി ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് 2 പേർ മരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

ബാലുശ്ശേരി കൂട്ടാലിടയ്ക്ക് സമീപത്തെ വിവാദമായ ചെങ്ങോട്ടുമലയിൽ ഖനനം നടത്താനുള്ള ഡെൽറ്റാ കമ്പനിയുടെ അപേക്ഷ കോഴിക്കോട് ജില്ലാ കളക്ടർ അധ്യക്ഷനായ ഏകജാലക സമിതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഖനനത്തിന് വിശദമായ പാരിസ്ഥിതിക പഠനം നടത്തണം. ക്വാറി തുടങ്ങാനായി നൂറ്റമ്പതേക്കറോളമാണ് പത്തനംതിട്ട ആസ്ഥാനമായ ഡെല്‍റ്റാ ഗ്രൂപ്പ് ചെങ്ങോട്ടുമലയില്‍ വാങ്ങിച്ചിരുന്നത്. 

click me!