'പാർട്ടി അമ്മയെപ്പോലെ, പാർട്ടിക്കെതിരെ മത്സരിക്കില്ല, നാളെ വൈകിട്ട് പെരുമ്പാവൂരിലെത്തും': അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് എൽദോസ് കുന്നപ്പിള്ളി

Published : Mar 20, 2026, 10:36 PM IST
eldhose kunnappilly

Synopsis

എ കെ ആൻറണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ തന്നോട് സംസാരിച്ചിരുന്നതായി എൽദോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊച്ചി: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് എൽദോസ് കുന്നപ്പിള്ളി. പാർട്ടി തനിക്ക് അമ്മയെ പോലെയെന്നും പാർട്ടിക്കെതിരെ മത്സരിക്കില്ലെന്നും എൽദോസ് കുന്നപ്പിള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. നാളെ മുതൽ പെരുമ്പാവൂരിൽ പാർട്ടിക്കായി പ്രചാരണത്തിനിറങ്ങും. ചെറിയ പ്രായത്തിൽ പാർട്ടി തനിക്ക് ഒരുപാട് അവസരങ്ങൾ തന്നു. മോശം കാലത്ത് പാർട്ടിയെ തള്ളിപ്പറയാനില്ലെന്നും എൽദോസ് പറഞ്ഞു. നാളെ വൈകിട്ട് പെരുമ്പാവൂരിൽ എത്തും. എ കെ ആൻറണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ തന്നോട് സംസാരിച്ചിരുന്നതായി എൽദോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാളെ എ കെ ആൻറണിയെ നേരിട്ട് കണ്ട ശേഷം പ്രചാരണത്തിന് ഇറങ്ങുമെന്നും എൽദോസ് കൂട്ടിച്ചേർത്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ കബളിപ്പിക്കാൻ കൊല്ലം സ്വദേശിയായ ഡോക്ടറുടെ റിക്വസ്റ്റ്, കണ്ണൂർ സ്വദേശിയായ ഡോക്ടർ പിടിയിലായത് കോടിയുടെ കഞ്ചാവുമായി
ഗർഭപാത്രം മുതൽ എല്ലാ ഭാഗങ്ങളിലും അണുബാധ, കാരണമായത് അശാസ്ത്രീയ ചികിത്സ, മുഹ്സിനയുടെ മരണ കാരണം പ്രസവശേഷമുള്ള പരിചരണമില്ലായ്മ