'ലഹരി ഉപയോ​ഗിക്കുന്നവരുടെ വിവാഹത്തിന് സഹകരിക്കില്ല'; തീരുമാനമെടുത്ത് പുതുപ്പാടിയിലെ മഹല്ല് കമ്മറ്റികള്‍

Published : Mar 20, 2025, 03:05 PM IST
'ലഹരി ഉപയോ​ഗിക്കുന്നവരുടെ വിവാഹത്തിന് സഹകരിക്കില്ല'; തീരുമാനമെടുത്ത് പുതുപ്പാടിയിലെ മഹല്ല് കമ്മറ്റികള്‍

Synopsis

 ലഹരിക്കെതിരായ പോരാട്ടത്തിൽ നിർണായക തീരുമാനങ്ങളുമായി താമരശ്ശേരി പുതുപ്പാടിയിലെ 23 മഹല്ല് കമ്മറ്റികളുടെ സംയുക്ത യോഗം.

കോഴിക്കോട്: ലഹരിക്കെതിരായ പോരാട്ടത്തിൽ നിർണായക തീരുമാനങ്ങളുമായി താമരശ്ശേരി പുതുപ്പാടിയിലെ 23 മഹല്ല് കമ്മറ്റികളുടെ സംയുക്ത യോഗം. ലഹരി ഉപയോഗിക്കുന്ന യുവാക്കളുടെ വിവാഹത്തിന് മഹല്ലുകൾ സഹകരിക്കില്ലെന്നും ലഹരി കുറ്റവാളികളെ മഹല്ലുകൾ ബഹിഷ്കരിക്കുമെന്നും ഇവർ വ്യക്തമാക്കുന്നു. ആളുകൾക്ക് ബോധവത്കരണം നടത്തും. ലഹരിക്കെതിരായ പോരാട്ടത്തിൽ പോലീസുമായി കൈകോർക്കും. ലഹരിക്കെതിരെ മഹല്ല് തലത്തിൽ യുവാക്കളുടെ കൂട്ടായ്മ രൂപീകരിക്കുമെന്നും മഹല്ല് കമ്മറ്റി ഭാരവാഹികൾ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.  താമരശ്ശേരി ഷിബില കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആനയിറങ്ങിയാൽ ഉടൻ ഫോണിൽ അലർട്ട്; കാടുകളിൽ ‘എഐ കണ്ണുകൾ’, വനംവകുപ്പും ടാറ്റ ഗ്രൂപ്പും കൈകോർക്കുന്നു
നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ