സമദൂരം, ഇടുക്കിയിൽ ആർക്കും പിന്തുണ നൽകില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി

Published : Mar 18, 2024, 08:14 AM IST
സമദൂരം, ഇടുക്കിയിൽ ആർക്കും പിന്തുണ നൽകില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി

Synopsis

'വനം, വന്യജീവി പ്രശ്നത്തില്‍ സർക്കാർ കുറച്ചുകൂടി ഉണർന്ന്  പ്രവർത്തിക്കണം. വന്യജീവി വിഷയത്തില്‍ കേന്ദ്ര സർക്കാരും വീഴ്ച വരുത്തുന്നു'

ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ സമദൂരമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി. ആർക്കും പിന്തുണ നൽകുന്നില്ല. ഇഷ്ടമുള്ളവർക്ക് വോട്ടുചെയ്യാമെന്ന് പ്രവർത്തകരെ അറിയിച്ചതായി ചെയർമാൻ ഫാദർ സെബാസ്റ്റ്യൻ കൊച്ചുപുരക്കല്‍ പറഞ്ഞു.

വനം, വന്യജീവി പ്രശ്നത്തില്‍ സർക്കാർ കുറച്ചുകൂടി ഉണർന്ന്  പ്രവർത്തിക്കണം. ഇക്കാര്യത്തിൽ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി കരുതുന്നില്ല. അതേസമയം ചെയ്യുന്നത് പോരാ. വന്യജീവി വിഷയത്തില്‍ കേന്ദ്ര സർക്കാരും വീഴ്ച വരുത്തുന്നു. ഇടുക്കിയിലെ പട്ടയ പ്രശ്നം പരിഹരിക്കാനും സംസ്ഥാന സർക്കാര്‍ ക്രിയാത്മകമായി ഇടപെടണം. ഇനിയും പട്ടയം കിട്ടാത്ത നിരവധി മേഖലകള്‍ ഇടുക്കിയിലുണ്ടെന്ന് ഫാദർ സെബാസ്റ്റ്യൻ കൊച്ചുപുരക്കല്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം