മദ്യവില കൂടുമോ?മന്ത്രിസഭായോ​ഗ അനുമതി ഇന്നുണ്ടാകാൻ സാധ്യത

By Web TeamFirst Published Nov 23, 2022, 6:26 AM IST
Highlights

മദ്യകമ്പനികള്‍ ബവറിജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്

 

തിരുവനന്തപുരം : മദ്യ വില വർ -ധന ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. വില കൂട്ടുന്നതിനാണ് സാധ്യത. മദ്യകമ്പനികള്‍ ബവറിജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്. ഇത് ഒഴിവാക്കുമ്പോള്‍ 175 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമാണ് കണക്കാക്കുന്നത്. ഈ നഷ്ടം നികത്തുന്നതിനാണ് വിലവര്‍ധന പരിഗണിക്കുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഇക്കാര്യം പരിശോധിച്ച് നല്‍കിയ റിപ്പോര്‍ട്ട് മന്ത്രിസഭ പരിശോധിക്കും. 

 

സില്‍വര്‍ലൈന്‍പദ്ധതിക്കായി റവന്യൂ വകുപ്പില്‍ നിന്ന് നിയോഗിച്ച 205 ജീവനക്കാരെ തിരികെ വിളിക്കുന്നതടക്കമുള്ള വിഷയങ്ങളും അജണ്ടയിൽ ഇല്ലെങ്കിലും മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വന്നേക്കും

15 ദിവസത്തില്‍ നഷ്ടം 100 കോടി; സംസ്ഥാനത്ത് മദ്യവില വീണ്ടും കൂടിയേക്കും, മദ്യപാനികളുടെ കീശ ചോരും

click me!