ബസ് സ്റ്റാൻഡ് പരിസരത്ത് ട്രോളി ബാഗുമായി രണ്ട് പേര്‍, പൊലീസിന് സംശയം; പരിശോധനയിൽ പിടികൂടിയത് 20 കിലോ കഞ്ചാവ്

Published : Feb 16, 2025, 10:39 AM ISTUpdated : Feb 16, 2025, 10:54 AM IST
ബസ് സ്റ്റാൻഡ് പരിസരത്ത് ട്രോളി ബാഗുമായി രണ്ട് പേര്‍, പൊലീസിന് സംശയം; പരിശോധനയിൽ പിടികൂടിയത് 20 കിലോ കഞ്ചാവ്

Synopsis

എറണാകുളം സ്വദേശിയായ ഷാജി, ബംഗാൾ സ്വദേശിയായ നോമിനുൽ മാലിത എന്നിവരാണ് ഡാൻസാഫ് ടീമിന്റെ പിടിയിലായത്. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇരുവരും പിടിയിലായത്. 

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട. പുതിയ ബസ്റ്റാൻഡിൽ നിന്ന് 20 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിൽ. എറണാകുളം സ്വദേശിയായ ഷാജി, ബംഗാൾ സ്വദേശിയായ നോമിനുൽ മാലിത എന്നിവരാണ് ഡാൻസാഫ് ടീമിന്റെ പിടിയിലായത്. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇരുവരും പിടിയിലായത്. 

രണ്ട് ട്രോളി ബാഗിലും മറ്റ് ബാഗുകളിലുമായി ഒളിപ്പിച്ച് പെരുമ്പാവൂരിലേക്ക് കടത്താനായിരുന്നു ഇവരുടെ ശ്രമം. സംശയം തോന്നി ഡാൻസാഫ് ടീം ഇവരെ പരിശോധിക്കുകയായിരുന്നു. ഒഡീഷയിൽ നിന്നും പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പനക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവ്. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയത്. ഡൻസാഫ് അറിയിച്ചതിനെ തുടർന്ന് കസബ എസ് ഐ ജഗ്‌മോഹൻ ദത്തൻ പുതിയ സ്റ്റാന്റിലെത്തി. പ്രതികളെയും കഞ്ചാവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി