തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ കുറിപ്പ് കണ്ടെത്തി

Published : Apr 21, 2026, 07:43 AM IST
malappuram suicide case

Synopsis

എഴൂർ സ്വദേശി ഇർഫാന(30), മകൻ അമൻ മാലിക് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം.

മലപ്പുറം: തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന(30), മകൻ അമൻ മാലിക് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം. അതേസമയം, യുവതിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.

യുവതിയുടെ ഉമ്മ നാല് മാസം മുമ്പാണ് മരിച്ചത്. ഇതിൽ കടുത്ത മനോവിഷമത്തിലായിരുന്നു യുവതിയെന്നു പൊലീസ് പറയുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബ്ദം കേട്ട് വാതിൽ തുറന്ന ഉടമയും കുടുംബവും ഞെട്ടി; ഹോട്ടലിന്‍റെ മുൻ വാതിൽ തകര്‍ത്ത് കാട്ടാന അകത്ത് കയറി
കാര്‍ത്തിക ജോലി കഴിഞ്ഞ് ഫ്‌ളാറ്റിലേക്ക് എത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്, ശേഷം സംഭവിച്ചതിൽ ദുരൂഹത; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി മാതാപിതാക്കൾ