വിവാഹം മുടക്കുമെന്ന് ഭയം, പെണ്‍ സുഹൃത്തിനെ വകവരുത്താൻ ശ്രമിച്ച് യുവാവ്, മർദിച്ച് കൈകൾ കൂട്ടികെട്ടി വഴിയിൽ ഉപേക്ഷിച്ചു

Published : May 30, 2026, 10:08 PM IST
woman assaulted and left on roadside after murder attempt in kochi

Synopsis

വിവാഹത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ടതിന് പെൺ സുഹൃത്തിന് ക്രൂര മർദനം. കോതമംഗലം കോഴിപ്പള്ളിയിലാണ് നടുക്കുന്ന സംഭവം

കൊച്ചി: വിവാഹത്തിൽ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ടതിന് പെൺ സുഹൃത്തിന് ക്രൂര മർദനം. കോതമംഗലം കോഴിപ്പള്ളിയിലാണ് നടുക്കുന്ന സംഭവം. അക്രമത്തിന് പിന്നാലെ യുവതി മരിച്ചെന്ന് കരുതി കൈകൾ കൂട്ടികെട്ടി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. സ്വകാര്യ ബാങ്ക് ജീവനക്കാരനായ കുന്നത്തുനാട് സ്വദേശി നിധിനാണ് തന്‍റെ വിവാഹം മുടങ്ങുമെന്ന ഭയത്തിൽ അക്രമണം നടത്തിയത്. കൂടാതെ ഇയാൾ യുവതിയുടെ സ്വർണവു കവർന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നിതിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നത്. ശനിയാഴ്ച ഇയാള്‍ യുവതിയെ കാണാനെത്തി. വിവാഹിതയായ ഈ സ്ത്രീ തന്‍റെ വിവാഹം മുടക്കുമെന്ന് നിതിൻ ഭയന്നു. പിന്നാലെ കാറിൽവച്ച് തോർത്തുകൊണ്ട് കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. മരിച്ചെന്ന് കരുതി കോതമംഗലം ബൈപ്പാസിൽ തള്ളി. 12 പവൻ ആഭരണങ്ങളും കവർന്നു. കുന്നത്തുനാട് സിഐ എസ് ശിവലാലും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദുർഗ, കാമാക്ഷി, സരസ്വതി, വാസുകി! പേരുകൾ നിരവധി, പക്ഷേ 45 കാരിയുടെ കയ്യിലിരിപ്പ് ചെറുതല്ല; മോഷണ സംഘത്തിലെ പ്രധാനി പിടിയിൽ
മഴ പോലെ വന്ന മേഘ്മൽഹാർ; ഒരു ദിവസം മാത്രം പ്രായമുള്ള ചോരക്കുഞ്ഞ്, തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ പുതിയ അതിഥി