
കണ്ണൂർ: വീട്ടിൽ അതിക്രമിച്ചുകയറി മാതാവിനെയും സഹോദരിയെയും മർദിച്ച യുവതി അറസ്റ്റിൽ. തലശ്ശേരി വടക്കുമ്പാട് സ്വദേശി റസീനയെയാണ് ധർമടം പൊലീസ് പിടികൂടിയത്. ഈ മാസം പതിനേഴിനാണ് സംഭവം. കൂളി ബസാറിലുളള സഹോദരിയുടെ വീട്ടിലെത്തിയ റസീന മാതാവിനോട് പണം ആവശ്യപ്പെട്ടു.
നൽകാതിരുന്നതോടെ അവരെ മർദിച്ചു. വീട്ടുപകരണങ്ങൾ കൊണ്ട് സഹോദരിയെയും അവരുടെ പതിനഞ്ച് വയസ്സുളള മകളെയും ആക്രമിച്ചു. ധർമടം പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ വനിതാ പൊലീസിനെയും റസീന തളളി താഴെയിട്ടു. നിരവധി കേസുകളിൽ പ്രതിയാണ് റസീന. മദ്യപിച്ച് വാഹനമോടിച്ച് നടുറോഡിൽ യാത്രക്കാരെ ഭീഷണിപ്പെടുത്തിയതിനും വനിതാ എസ്ഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനുമുൾപ്പെടെ ഇവർക്കെതിരെ കേസുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam