
തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡനത്തിന്‍റെ പേരിൽ ആത്മഹത്യ. തൃശ്ശൂര്‍ പെരിഞ്ജനം സ്വദേശി അഫ്സാന ആണ് ആത്മഹത്യ ചെയ്തത്. ഓഗസ്റ്റ് ഒന്നിന് മൂന്നുപീടികയിലെ ഫ്ളാറ്റിൽ ആണ് അഫ്സാന തൂങ്ങി മരിക്കാൻ ശ്രമിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിൽ തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് പുലർച്ചെ ആണ് മരണം. ഭർത്താവ് അമലിനെ ഇന്നലെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നര വർഷം മുൻപാണ് അമൽ അഫ്സാനയെ വിവാഹം കഴിച്ചത്. പീഡനത്തെ തുടർന്ന് മുൻപ് അഫ്സാന സ്വന്തം വീട്ടിലേക്ക് പോയിരുന്നെങ്കിലും വീട്ടുകാരും ബന്ധുക്കളും ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പ് ആക്കിയിരുന്നു. പിന്നീടും പീഡനം തുടർന്നതോടെ ആണ് ആത്മഹത്യ. ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി.
എടവണ്ണ: വീട്ടില്‍ ആളില്ലാത്ത തക്കം നോക്കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍റെ സഹോദരനും ബന്ധുവും അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ എടവണ്ണ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പീഡനം നടന്നത്. പെണ്‍കുട്ടിയുടെ പിതൃസഹോദരനെയും ബന്ധുവിനേയുമാണ് എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. 2015, 201616 കാലഘട്ടത്തിലാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. വീട്ടില്‍ ആളില്ലാത്ത സമയത്ത് ബന്ധുക്കളായ കേസിലെ പ്രതികള്‍ വീട്ടിലെത്തി കുട്ടിയെ പലതവണ പീഡിപ്പിച്ചു എന്നാണ് പരാതി.
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ് എടവണ്ണ പോലീസ് കേസ് എടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കഴിഞ്ഞ ശനിയാഴ്ച പിടിയിലായത്. പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസില്‍ ബന്ധുക്കളായ മറ്റ് രണ്ടു പ്രതികള്‍ കൂടിയുണ്ടെന്ന് എടവണ്ണ പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിട്ടുണ്ട്.
ഈ രണ്ട് പ്രതികളും വിദേശത്താണ്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എടവണ്ണ പൊലീസ് പറഞ്ഞു. എടവണ്ണ സ്റ്റേഷനില്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത്, എസ് ഐ സുല്‍ഫിക്കര്‍ മുളംബാട്ടില്‍, ഗ്രേഡ് എസ് ഐമാരായ അബ്ദുല്‍ അസീസ്, കൃഷ്ണനുണ്ണി, എ എസ് ഐ സുനിത, സിപിഒമാരായ സിനി, ഇസുദ്ദീന്‍, സുഭാഷ്, സതീഷ്, ഷിനോജ് മാത്യു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പത്തനംതിട്ടയിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്ത് ആണ് പിടിയിലായത്. റാന്നി തോട്ടമൻ സ്വദേശി അനന്തു അനിൽകുമാറാണ് പതിനാറ് വയസുള്ള പെൺകുട്ടിയെ കഴിഞ്ഞ ഒന്നര വർഷമായി പീഡിപ്പിച്ചത്. പത്തനംതിട്ടയിൽ വാടക വീട്ടിലാണ് പതിനാറ്കാരി പീഡനത്തിന് ഇരയായത്. അച്ഛന്‍ നേരത്തെ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. അനന്തു പെൺകുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam