സിപിഎം ഏരിയ കമ്മിറ്റി അംഗം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് കേസ്; പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിൽ

Published : Mar 19, 2026, 06:19 PM ISTUpdated : Mar 19, 2026, 09:46 PM IST
Alan Mathew

Synopsis

പത്തനംതിട്ടയിൽ സിപിഎം ഏരിയ കമ്മിറ്റി അംഗമായ അലൻ മാത്യുവിനെതിരെ ലൈംഗിക പീഡന പരാതി. വിവാഹ വാഗ്ദാനം നൽകി തുടർച്ചയായി ദുരുപയോഗം ചെയ്തുവെന്ന് യുവതി ആരോപിക്കുന്നു. ആത്മഹത്യക്ക് ശ്രമിച്ച പരാതിക്കാരി ആശുപത്രിയിൽ ചികിത്സയിലാണ്, ആരോപണ വിധേയനെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കി.

പത്തനംതിട്ട: സി പി എം പ്രാദേശിക നേതാവ് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം. പത്തനംതിട്ട റാന്നി സ്വദേശി, സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റുമായ അലന്‍ മാത്യുവിനെതിരെയാണ് പരാതി. വിവാഹ വാഗ്ദാനം നല്‍കി തുടര്‍ച്ചയായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതിക്കാരി ആരോപിച്ചിരിക്കുന്നത്. ആത്മഹത്യക്ക് ശ്രമിച്ച പരാതിക്കാരിയെ പത്തനംതിട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവരം പുറത്തായതിന് പിന്നാലെ അലന്‍ മാത്യുവിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നീക്കിയെന്ന് സിപിഎം അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കെ ഉയർന്നുവന്ന പരാതി സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

വിവാഹ മോചിതയായ യുവതി അലന്‍ മാത്യുവുമായി ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി തുടര്‍ച്ചയായി ദുരുപയോഗം ചെയ്തെന്നാണ് മൊഴി. 2024 ജൂണ്‍ മാസം മുതല്‍ പീഡനത്തിന ഇരയായി. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് വരുന്ന വഴി വാഹനത്തില്‍ വച്ചായിരുന്നു ആദ്യ ചൂഷണം. പിന്നീട് കൊച്ചിയിലെ ഒരു ഹെറിറ്റേജ് ഹോമിലും വാഗമണ്ണിലും എത്തിച്ച് ലൈംഗിമായി പീഡിപ്പിച്ചു. ഇൗവര്‍ഷം ജനുവരി മാസം ഒന്നിന് ചങ്ങനാശേരിയിലെ ഒരു റസ്റ്റോറന്റില്‍ വച്ചും തനിക്ക് മോശം അനുഭവം ഉണ്ടായതായി യുവതി പരാതിയില്‍ ഉണ്ട്. പ്രണയത്തിലായിരുന്ന ഇരുവരും അടുത്തിടെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം രജിസട്രേഷൻ ചെയ്യാനുള്ള അപേക്ഷയും സമർപ്പിച്ചിരുന്നു. എന്നാൽ പിന്നീട് അലൻ തന്നെ വഞ്ചിച്ചെന്നാണ് യുവതിയുടെ പരാതി. നീതി തേടി യുവതി സി. പി എം നേതൃത്വത്തെയും സമീപിച്ചു. പാർട്ടി സംരക്ഷിച്ചില്ലെന്നും ഏരിയ കമ്മിറ്റിയിൽ നിന്നും ഡിവൈഎഫ്ഐ ബ്ലോക്ക് നേതൃസ്ഥാനത്തുനിന്നും മാറ്റിയിരുന്നു എന്നുമാണ് വിശദീകരണം. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് ആണ് റാന്നി പൊലീസ് പറയുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; ചർച്ചയ്ക്കായി കേരളത്തിലേക്ക് രണ്ട് നിരീക്ഷകരെ നിയോ​ഗിച്ച് എഐസിസി
ഫലപ്രഖ്യാപനത്തിന്റെ തിരക്കിൽ ലഹരിമരുന്ന് വിൽപ്പന; മൊത്തവിതരണക്കാരനെ പിടികൂടി എക്സൈസ്