
കോട്ടയം: കോട്ടയം കൂട്ടിക്കൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൈക്കുഞ്ഞുമായെത്തി യുവതിയുടെ ആത്മഹത്യ ശ്രമം. കൊടുങ്ങ സ്വദേശിനിയായ റോസമ്മ തോമസ് എന്ന സ്ത്രീയാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പഞ്ചായത്തിൽ തന്നെയുള്ള കൊടുങ്ങയിൽ പാറമട മൂലം ജീവിക്കാനാകുന്നില്ലെന്നാരോപിച്ചായിരുന്നു യുവതിയുടെ ആത്മഹത്യ ശ്രമം.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് കൈക്കുഞ്ഞുമായെത്തിയ യുവതി കൂട്ടിക്കൽ പഞ്ചായത്ത് ഓഫീസ് മുൻപിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൊടുങ്ങ സ്വദേശിനിയായ റോസമ്മ തോമസ് എന്ന യുവതിയാണ് 3 വയസുള്ള പെൺകുഞ്ഞുമായെത്തി ആത്മഹത്യ ശ്രമം നടത്തിയത്. കൊടുങ്ങയിൽ പ്രവർത്തിക്കുന്ന പാറമട മൂലം ജീവിക്കാനാകുന്നില്ലന്നാരോപിച്ചായിരുന്നു യുവതിയുടെ ആത്മഹത്യ ശ്രമം. കൈവശമുണ്ടായിരുന്ന ജാറിലെ മണ്ണെണ്ണ തൻ്റെയും കുഞ്ഞിൻ്റെയും ദേഹമാസകലം ഒഴിച്ച ശേഷം ഇവർ തീ കൊളുത്താൻ ശ്രമിക്കുകയായിരുന്നു. കൂടി നിന്നവർ ഇടപെട്ട് യുവതിയെ പിന്തിരിപ്പിക്കുകയായിരുന്നു.
Also Read: വിഷം കഴിച്ചെത്തിയ അമ്മാവൻ മരുമകളെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചു; സംഭവം വർക്കലയിൽ
ബോധക്ഷയമുണ്ടായ യുവതിയെ പിന്നീട് പൊലീസ് എത്തി ആശുപത്രിയിലേയ്ക്ക് മാറ്റി. കുട്ടിയുടെ നില സുരക്ഷിതമാണ്. കൊടുങ്ങയിൽ താമസിച്ചിരുന്ന യുവതി പാറമടയുടെ പ്രവർത്തനം മൂലം നാളുകൾക്ക് മുൻപ് വാടകയ്ക്ക് താമസം മാറിയിരുന്നു. എന്നാൽ വാടക വീട് ഒഴിയേണ്ടിവന്നതോടെ കൊടുങ്ങയിലെ സ്ഥലം വിറ്റ് മറ്റൊരിടത്ത് വാങ്ങുവാൻ ഇവർ ശ്രമം നടത്തി. സ്ഥലം പാറമടയുടെ അടുത്തായതിനാൽ പക്ഷേ വില്പന നടന്നില്ല. പാറമട പ്രവർത്തിപ്പിക്കുന്നതിനെതിരെ കലക്ടറേറ്റിൽ അടക്കം പല പരാതികൾ നൽകിയെങ്കിലും അതും ഫലം കണ്ടില്ല. ഇതോടെ ഗതികെട്ടാണ് പഞ്ചായത്തോഫീസിലെത്തി ഇവർ ആത്മഹത്യ ശ്രമം നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam