പാലക്കാട് ഭാര്യയെയും കുഞ്ഞിനെയും വീട്ടിൽ കയറ്റാത്ത സംഭവം; വനിതാ കമ്മീഷൻ ഇടപെടൽ, ഭർത്താവിനെതിരെ കേസ്

By Web TeamFirst Published Jul 14, 2021, 2:39 PM IST
Highlights

ഭര്‍ത്താവ് പുറത്താക്കിയ സ്ത്രീയെ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് ആവശ്യമായ സംരക്ഷണം നൽകാൻ പൊലീസിന് വനിതാ കമ്മീഷൻ നിര്‍ദേശം നല്‍കി.

പാലക്കാട്: പാലക്കാട് ധോണിയിൽ യുവതിയെയും കൈക്കുഞ്ഞിനെയും വീട്ടിൽ കയറ്റാത്ത സംഭവത്തിൽ ഭർത്താവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഹേമാംബിക നഗർ പൊലീസ് കേസെടുത്തു. ഭാര്യക്കും കുഞ്ഞിനും സംരക്ഷണം നൽകണമെന്ന വനിത സംരക്ഷണ ഓഫീസറുടെ ഉത്തരവ് ലംഘിച്ചതിനാണ് ധോണി സ്വദേശി മനുകൃഷ്ണനെതിരെ നടപടി. ഇയാൾ വീട് പൂട്ടിയിട്ട് മുങ്ങിയിരിക്കുകയാണ്. സംഭവത്തിൽ വനിത കമ്മീഷനും കേസെടുത്തിട്ടുണ്ട്.

യുവതിയെ നിന്ന് ഫോൺവഴി വിശദമായ മൊഴി വനിതാ കമ്മീഷൻ രേഖപ്പെടുത്തിയിട്ടുണ്ട്. കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ യുവതിക്ക് ആവശ്യമായ സംരക്ഷണം നൽകാൻ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കും ഹേമാംബിക പൊലീസിനും വനിതാ കമ്മീഷൻ നിര്‍ദേശം നല്‍കി. പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനിതാ കമ്മീഷൻ അറിയിച്ചു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!