രാത്രി മുഴുവൻ ക്രൂര പീഡനം; രാവിലെ കെട്ടഴിച്ച് യുവതി വിവസ്ത്രയായി ഓടി, പ്രതി പിന്തുടർന്നു, നാട്ടുകാർ രക്ഷയായി

Published : Jun 25, 2023, 10:10 PM ISTUpdated : Jun 26, 2023, 10:09 AM IST
രാത്രി മുഴുവൻ ക്രൂര പീഡനം; രാവിലെ കെട്ടഴിച്ച് യുവതി വിവസ്ത്രയായി ഓടി, പ്രതി പിന്തുടർന്നു, നാട്ടുകാർ രക്ഷയായി

Synopsis

 സംഭവത്തിൽ ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശിയായ കിരണിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്താണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. യുവതിയെ കെട്ടിയിട്ട് അതിക്രൂരമായി ബലാത്സം​ഗം ചെയ്തു. വിവസ്ത്രയായി ഇറങ്ങിയോടിയാണ് യുവതി രക്ഷപ്പെട്ടത്. ഇവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശിയായ കിരണിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു.

രാത്രിയിൽ കഴക്കൂട്ടം ചന്തവിള റോഡിലെ ഗോഡൗണിലെത്തിച്ചാണ് യുവതിയെ പ്രതി ബലാല്‍സംഗത്തിന് ഇരയാക്കിയത്. കൈകള്‍ കെട്ടിയിട്ടായിരുന്നു ബലാല്‍സംഗം. ദൃശ്യങ്ങള്‍ മൊബൈൽ പകര്‍ത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. രാവിലെ കെട്ടുകളഴിച്ച യുവതി  വിവസ്ത്രയായി ഗോഡൗണിൽ നിന്ന് ഇറങ്ങിയോടി. പിടികൂടാനായി പ്രതിയും പിന്തുടര്‍ന്നു. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ്  ഒടുവിൽ രക്ഷപ്പെടുത്തിയത്. 

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ കഴക്കൂട്ടം പൊലീസ് പ്രതി കിരണിനെ ഗോഡൗണിൽ നിന്ന് തന്നെ പിടികൂടി. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. കിരണും യുവതിയുമായി പരിചയമുണ്ട്. ഇന്നലെ മറ്റൊരു സുഹൃത്തുമായി യുവതി കഴക്കൂട്ടത്തെ ഒരു ഹോട്ടലിൽ ആഹാരം കഴിക്കാനെത്തിയപ്പോള്‍ കിരണ്‍ യുവതിയെ മ‍ർദ്ദിച്ചു. ആത്മഹത്യ ചെയ്യുമെന്ന ഭീഷണി മുഴക്കിയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് യുവതിയെ ബൈക്കിൽ കയറ്റിയത്. യാത്രക്കിടെയും യുവതിയെ മർദ്ദിച്ച ശേഷമാണ് രാത്രിയിൽ കിരൺ ഗോഡൗണിലെത്തിച്ചത്.‍  നാട്ടുകാർ ഓടികൂടിയതോടെ കിരണിന് രക്ഷപ്പെടാനായില്ല. യുവതി തിരുവനന്തപുരത്ത്  ആശുപത്രിയിൽ ചികിത്സയിലാണ്. 

തലസ്ഥാനത്ത് പെൺകുട്ടിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; വിവസ്ത്രയായി ഓടി രക്ഷപ്പെട്ടു, ആറ്റിങ്ങൽ സ്വദേശി പിടിയിൽ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു; ബസിലുണ്ടായിരുന്നത് 30 പൊലീസുകാർ
രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ കോണ്‍ക്രീറ്റ് താഴ്ന്നുപോയ ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം, വിവരാവകാശ രേഖ പുറത്ത്