ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരൺ അറസ്റ്റിൽ.

തിരുവനന്തപുരം: തലസ്ഥാന ന​ഗരിയിൽ പെൺകുട്ടിക്ക് ക്രൂരപീഡനം. വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ പെണ്‍കുട്ടിയ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തു. പെണ്‍കുട്ടി വിവസ്ത്രയായി ഓടി രക്ഷപ്പെടുകയാണുണ്ടായത്. കഴക്കൂട്ടത്താണ് സംഭവം. പെൺകുട്ടി എസ്എറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരൺ അറസ്റ്റിലായിട്ടുണ്ട്.

കിരൺ ഇന്നലെ വൈകുന്നേരം പെൺകുട്ടിയെ കൊണ്ടു പോയി ഗോഡൗണിലിട്ട് പീഡിപ്പിക്കുകയായിരുന്നു. മറ്റൊരു സുഹൃത്തുമായി ഹോട്ടലിൽ ആഹാരം കഴിക്കാൻ പോയതാണ് കിരണിനെ പ്രകോപിച്ചത്. യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മൊബൈലിലും ചിത്രീകരിച്ചു. കൈകൾ കെട്ടിയിട്ടാണ് പീഡിപ്പിച്ചത്. രാവിലെ കൈയിലെ കെട്ടഴിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴും പ്രതിയായ കിരൺ പിന്തുടർന്നു. നാട്ടുകാർ ഓടിക്കൂടിയപ്പോഴാണ് കിരൺ മടങ്ങി പോയത്. 

നെഞ്ചിടിപ്പിക്കുന്ന കാഴ്ച; ഒഴുക്കില്‍ പെട്ട യുവതിയെ രക്ഷപ്പെടുത്തുന്ന വീഡിയോ...

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News