
കോട്ടയം:കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവം (Pratners swapping racket) പുറത്തുകൊണ്ടുവന്നത് യുവതിയുടെ ഇടപെടല്‍. സംഭവത്തില്‍ ഉള്‍പ്പെടാന്‍ ഭര്‍ത്താവ് നിരന്തരമായ സമ്മര്‍ദം ചെലുത്തുന്നത് സഹിക്കവയ്യാതെയാണ് 26കാരി പൊലീസിനെ (Police) സമീപിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് ഇവര്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഈ ഗ്രൂപ്പില്‍ എത്തിയത്. ഇവരുടെ ഭര്‍ത്താവായ 32കാരന്‍ പണത്തിനും മറ്റുള്ള സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും വേണ്ടിയാണ് സമൂഹമാധ്യമ ഗ്രൂപ്പ് ഉപയോഗിച്ചത്. ഇതിനായി ഭാര്യയെയും ഇയാള്‍ നിരന്തരം നിര്‍ബന്ധിച്ചിരുന്നു. പീഡനങ്ങള്‍ തുടര്‍ന്നതോടെ സഹിക്ക വയ്യാതെയാണ് യുവതി ഒടുവില്‍ പൊലീസിനെ സമീപിച്ചത്.
വളരെ രഹസ്യമായാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. സോഷ്യല്‍മീഡിയ ഗ്രൂപ്പ് വഴി പരിചയം സ്ഥാപിച്ചുകഴിഞ്ഞാല്‍ നേരിട്ട് കാണും. ഒന്നിലേറെ തവണ നേരില്‍ക്കണ്ട് എല്ലാം സംസാരിച്ചുറപ്പിച്ചതിന് ശേഷമാണ് ഒത്തുചേരല്‍. കുടുംബ സുഹൃത്തുക്കളെപ്പോലെയാണ് ഇവരുടെ പെരുമാറ്റം. അതുകൊണ്ടുതന്നെ ആര്‍ക്കും ഇവരില്‍ സംശയം തോന്നിയിരുന്നില്ല. നന്നായി പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ചതിന് ശേഷം കൂടിച്ചേരലുകള്‍ക്കായി ഏതെങ്കിലും ഒരാളുടെ വീട് തെരഞ്ഞെടുക്കും. ഹോട്ടലുകളും റിസോര്‍ട്ടുകളും സുരക്ഷിതമല്ലാത്തതിനാലാണ് ഇവര്‍ വീടുതന്നെ തെരഞ്ഞെടുക്കുന്നത്. പലരും വ്യാജ പേരുകളിലാണ് ഗ്രൂപ്പില്‍ അംഗമായതെന്ന് പൊലീസ് പറഞ്ഞു. കടുത്ത മാനസിക വൈകൃതമുള്ളവരും സംഘത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആറുപേര്‍ ഇതുവരെ അറസ്റ്റിലായി. കഴിഞ്ഞ ദിവസം എറണാകുളം സ്വദേശിയെയാണ് പിടികൂടിയത്. ഇതിനിടെ ഒരാള്‍ വിദേശത്തേക്ക് കടന്നു. സൗദിയിലേക്ക് പോയ ഇയാളെ തിരികെ എത്തിക്കാന്‍ പൊലീസ് നടപടി തുടങ്ങി.
പിടിയിലായത് ഭാര്യമാരെ കൈമാറി ലൈംഗിക വേഴ്ച നടത്തുന്ന വന്‍സംഘം
ഭാര്യമാരെ പരസ്പരം കൈമാറിലൈംഗിക വേഴ്ച്ച നടത്തുന്ന വന്‍ സംഘം ഇന്നലെയാണ് കോട്ടയത്ത് പിടിയിലായത്. മൂന്ന് ജില്ലകളില്‍ നിന്നായി അഞ്ചുപേര്‍ ആണ് കറുകച്ചാല്‍ പൊലീസിന്റെ പിടിയിലായത്. ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കറുകച്ചാല്‍ പൊലീസിന്റെ അന്വേഷണം. അന്വേഷണ വഴിയില്‍ വന്‍ കണ്ണികളുള്ള കപ്പിള്‍ മീറ്റ് അപ്പ് കേരള ഗ്രൂപ്പുകളാണ് പൊലീസ് കണ്ടെത്തിയത്. ഓരോ ഗ്രൂപ്പുകളിലും വ്യാജ പേരുകളില്‍ ആയിരത്തിലധികം അംഗങ്ങളാണുള്ളത്. വയസുകള്‍ അറിയിക്കുന്ന രീതിയിലുള്ള വ്യാജ അക്കൗണ്ടുകള്‍ വരെയുണ്ട്. ഉദാഹരണത്തിന് 31, 27 എന്നിങ്ങനെയുള്ള അക്കൗണ്ടിനര്‍ത്ഥം 31 വയസുള്ള ഭര്‍ത്താവും 27 വയസുള്ള ഭാര്യയും എന്നാണ്.
ഇങ്ങനെ പരിചയപ്പെടുന്നവര്‍ മെസഞ്ചര്‍ ചാറ്റും ടെലിഗ്രാം ചാറ്റും വഴി ഇടപാടുകളിലേക്ക് കടക്കുന്നു. ആദ്യം വീഡിയോ ചാറ്റുകള്‍ എങ്കില്‍ പിന്നീട് തമ്മില്‍ കാണുന്നു. ഇത് പരസ്പരം ഭാര്യമാരെ കൈമാറിയുള്ള ലൈംഗിക വേഴ്ച്ചയിലേക്ക് എത്തുന്നു. ഭാര്യമാരെ ബലമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനും പ്രേരിപ്പിക്കുന്നു. ഇത്തരം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനത്തില്‍പ്പെട്ട് മാനസികമായി തകര്‍ന്ന വീട്ടമ്മയാണ് പരാതിക്കാരി. ഇടപാടുകളുടെ ഭാഗമായി പണവും കൈമാറിയിട്ടുണ്ട്. ബലാത്സംഗം, പ്രേരണ കുറ്റം, പ്രേരകന്റെ സാന്നിധ്യം, പ്രകൃതി വിരുദ്ധ ലൈംഗികത എന്നീ കുറ്റങ്ങളാണ് പിടിയിലായവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവരും ഈ സംഘത്തിലുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam