മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു; ചികിത്സയിലിരിക്കേ മരണം; സംഭവം ഇടുക്കി പൈനാവിൽ

Published : Jun 21, 2024, 09:20 AM ISTUpdated : Jun 21, 2024, 10:10 AM IST
മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു; ചികിത്സയിലിരിക്കേ മരണം; സംഭവം ഇടുക്കി പൈനാവിൽ

Synopsis

അന്നക്കുട്ടിയുടെ കൊച്ചുമകൾ രണ്ടു വയസ്സുകാരി ദിയക്കും ആക്രമണത്തിൽ പൊള്ളൽ ഏറ്റിരുന്നു. 

ഇടുക്കി: ഇടുക്കി പൈനാവിൽ  മരുമകൻറെ പെട്രോൾ ആക്രമണത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. 56 കോളനിയിൽ താമസിച്ചിരുന്ന കൊച്ചു മലയിൽ അന്നക്കുട്ടി (68) ആണ് മരിച്ചത്.  അഞ്ചാം തീയതിയാണ് മകൾ പ്രിൻസിയുടെ ഭർത്താവ് കഞ്ഞിക്കുഴി നിരപ്പേൽ സന്തോഷ് അന്നക്കുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഒപ്പമുണ്ടായിരുന്ന കൊച്ചുമകൾ ലിയക്കും പരുക്കേറ്റിരുന്നു.

ഗുരുതരമായി പരുക്കേറ്റ അന്നക്കുട്ടി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രാവിലെയാണ് മരിച്ചത്.മൃതദേഹം പോസ്റ്റുമോ‍ർട്ടത്തിനു ശേഷം താന്നിക്കണ്ടം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കും. ആക്രമണത്തെ തുടർന്ന് ഒളിവിൽ പോയ സന്തോഷ് പോലീസ് തെരയുന്നതിനിടെ പൈനാവിലെത്തി ഇവരുടെ രണ്ടു വീടുകൾക്ക് തീയിട്ടിരുന്നു. തുടർന്ന് ബോഡിമെട്ടിന് സമീപത്തു നിന്നും പോലീസ് പിടികൂടി.

ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനോട് ക്രൂരത; ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത് ബന്ധു, മുത്തശ്ശിക്കും പൊള്ളലേറ്റു

PREV
click me!

Recommended Stories

ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും
'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ