കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്

Published : Nov 01, 2020, 01:58 AM IST
കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്

Synopsis

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍ദിശയില്‍ നിന്ന വന്ന മത്സ്യ ലോറിയില്‍  ഇടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന അഞ്ജുവിന്റെ അച്ഛന്‍ വാസുദേവന്‍ നായര്‍, അമ്മ രേണുകാദേവി സഹോദരന്‍ അരുണ്‍ എന്നിവരെ പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.  

ഹരിപ്പാട്:  കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. കൊല്ലം ശൂരനാട് നടുവിലെ മുറി അരുണോദയത്തില്‍ അഞ്ജു വി ദേവ് (26) ആണ് മരിച്ചത്. ദേശീയപാതയില്‍ കരുവാറ്റ കന്നുകാലി പാലത്തിന് സമീപം ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍ദിശയില്‍ നിന്ന വന്ന മത്സ്യ ലോറിയില്‍  ഇടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന അഞ്ജുവിന്റെ അച്ഛന്‍ വാസുദേവന്‍ നായര്‍, അമ്മ രേണുകാദേവി സഹോദരന്‍ അരുണ്‍ എന്നിവരെ പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ശൂരനാട് നിന്ന്  അഞ്ജുവും കുടുംബവും ഭര്‍ത്താവ് സുധീഷിന്റെ  പെരുമ്പാവൂരിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയില്‍ ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണം തെറ്റിയ  കാറിന്റെ പുറകുവശം എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നുവന്നു പൊലീസ് പറഞ്ഞു. അഞ്ജുവിന്റെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്
 

PREV
click me!

Recommended Stories

നടിമാരുടെ തുറന്നു പറച്ചിലില്‍ മലയാള സനിമാ ലോകം പൊള്ളി, ആദ്യ സ്ത്രീ കൂട്ടായ്മ പിറവിയെടുത്തു; നടിയെ ആക്രമിച്ച കേസ് മലയാള സിനിമയെ രണ്ട് തട്ടിലാക്കി
രാജിവെച്ചത് രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ; അസാധാരണമായിരുന്നില്ല വിചാരണക്കോടതിയുമായുള്ള തർക്കം, നടിയെ ആക്രമിച്ച കേസിലുണ്ടായത് നാടകീയമായ നീക്കങ്ങൾ