കൊല്ലത്ത് കാമുകന്‍ തീകൊളുത്തിയ യുവതി മരിച്ചു; കൊലപാതകം സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്തതിന്‍റെ പേരില്‍

Published : Jun 10, 2021, 12:54 PM ISTUpdated : Jun 10, 2021, 04:13 PM IST
കൊല്ലത്ത് കാമുകന്‍ തീകൊളുത്തിയ യുവതി മരിച്ചു; കൊലപാതകം സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്തതിന്‍റെ പേരില്‍

Synopsis

ചൊവ്വാഴ്ച വൈകിട്ടാണ് ഷാനവാസ് ആതിരയെ തീകൊളുത്തിയത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്തതിന്‍റെ പേരിലായിരുന്നു ക്രൂരത. 

കൊല്ലം: നവമാധ്യമത്തിൽ വീഡിയോ ഷെയർ ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവതിയെ കാമുകൻ തീകൊളുത്തി കൊന്നു. കൊല്ലം ഇടമുളയ്ക്കലിലാണ് സംഭവം. ഇടമുളയ്ക്കൽ തുമ്പിക്കുന്നിൽ ഷാൻ മൻസിലിൽ ആതിര (28) ആണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന കാമുകൻ ഷാനവാസ് ചൊവ്വാഴ്ച വൈകിട്ടാണ് ആര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. 

ഗുരുതരമായി പരുക്കേറ്റ ആതിര തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. കൊല്ലപ്പെട്ട ആതിര ഇൻസ്റ്റഗ്രാമിൽ അടിക്കടി വീഡിയോ ഷെയർ ചെയ്തിരുന്നു. കാമുകനായ ഷാനവാസിന് ഇതിൽ എതിർപ്പുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഷാനവാസ് ആതിരയെ തീ കൊളുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

ആതിരയെ തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തിയ ഷാനവാസിന് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഷാനവാസും ചികിത്സയിലാണ്. ആദ്യ വിവാഹബന്ധം  ഉപേക്ഷിച്ച ശേഷം ആതിരയും ഷാനവാസും കഴിഞ്ഞ രണ്ടുവർഷമായി ഒന്നിച്ച് കഴിയുകയായിരുന്നു. നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. ആറുമാസം പ്രായമുള്ള കുഞ്ഞും ഇവർക്കുണ്ട്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കാവ്യയുമായി ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജുവിനോട് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടു'; നടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി
രാഹുലിന് ഇന്ന് നിർണായകം; രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും, എംഎൽഎ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല