
തിരുവനന്തപുരം: വയനാട് മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടിയുണ്ടാകുമെന്ന് ജാവദേക്കർ അറിയിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരൻ വ്യക്തമാക്കി.
മരംമുറി സർക്കാർ അറിഞ്ഞ്, ഉദ്യോഗസ്ഥർ എതിർത്തിട്ടും ഭരണ തലത്തിൽ സമ്മർദ്ദമുണ്ടായി, രേഖകൾ പുറത്ത്.
രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിൽ ഗുഢാലോചനയെന്ന് സംശയമുണ്ടെന്നും കേന്ദ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി വി മുരളീധരൻ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. നേരത്തെ ദില്ലിയിലുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മരംമുറി വിഷയത്തിൽ കേന്ദ്രമന്ത്രിയെ കാണുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും സുരേന്ദ്രൻ വിട്ടുനിന്നു. വി മുരളീധരൻ മാത്രമാണ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്.
'പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല', മരംകൊള്ള മുൻ വനംമന്ത്രി കെ രാജുവിന്റെ അറിവോടെയെന്നും ആരോപണം
കൊടകര കുഴൽപ്പണം, കോഴ വിവാദങ്ങളെ പ്രതിരോധിക്കാൻ മുട്ടിൽ മരം മുറി ആയുധമാക്കാനാണ് ബിജെപി നീക്കം. ഇതിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിയുടെ നീക്കം. തെരഞ്ഞെടുപ്പിലെ തിരിച്ചടി, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, കൊടകര കുഴപ്പണ കേസ് തുടങ്ങി കേരളത്തിൽ ബിജെപി പ്രതിരോധത്തിലായ സമയത്താണ് മുട്ടിൽ വനം കൊള്ള ഉയർന്ന് വന്നത്. ഇത് രാഷ്ട്രീയ ആയുധമാക്കി മറ്റ് ആരോപണങ്ങളെ പ്രതിരോധിക്കുകയാണ് ബിജെപി.
മരം കൊള്ളയിൽ സംസ്ഥാനവ്യാപക അന്വേഷണം ഇന്നുമുതൽ, ജൂൺ 22 നകം റിപ്പോർട്ട് സമർപ്പിക്കണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam