അക്യൂപങ്ചര്‍ കേന്ദ്രത്തില്‍ ചികിത്സ തേടിയ യുവതിയുടെ മരണം; പുതിയ പരാതി നല്‍കി കുടുംബം, ഗൂഢാലോചനയെന്ന് ആരോപണം

Published : Aug 29, 2025, 11:19 AM IST
Hajira

Synopsis

കുറ്റ്യാടിയിലെ ഹാജിറയുടെ മരണത്തില്‍ പൊലീസിൽ പുതിയ പരാതി നൽകി കുടുംബം

കോഴിക്കോട്: കുറ്റ്യാടിയിലെ ഹാജിറയുടെ മരണത്തില്‍ പൊലീസിൽ പുതിയ പരാതി നൽകി കുടുംബം. അക്യൂപങ്ചർ സ്ഥാപനം ഹാജിറയുടെ രോഗവിവരം ബോധപൂർവം മറച്ചുവെച്ചെന്നും ചികിത്സിച്ച അക്യൂപങ്ചറിസ്റ്റുകൾ ഗൂഢാലോചന നടത്തിയെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. കൂടാതെ ഇവരുടെ സ്ഥാപനം പ്രവർത്തിക്കുന്നത് നിയമം നിഷ്കർഷിക്കുന്ന രജിസ്ട്രേഷൻ ഇല്ലാതെയാണെന്നും ചികിത്സാരേഖകൾ ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു. മരിച്ച ഹാജിറയുടെ മക്കളാണ് പരാതി നല്‍കിയിരുന്നത്. സ്ഥാപനത്തിൽ നിന്നും വിവരങ്ങൾ തേടുമെന്ന് പൊലീസ് വ്യക്തമാക്കിയുട്ട്.

മരിച്ച ഹാജിറയ്ക്ക ബ്രസ്റ്റ് കാന്‍സര്‍ ആയിരുന്നു. എന്നാല്‍ ഇത് കുടുംബവും ഹാജിറയും അറിഞ്ഞിരുന്നില്ല. അക്യൂപങ്ചര്‍ കേന്ദ്രത്തില്‍ ചികിത്സ തേടിയ ഇവര്‍ക്ക രോഗശമനം ഇല്ലാത്തതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് കാന്‍സര്‍ ബാധിച്ച വിവരം അറിയുന്നത്. നാലാമത്തെ സ്റ്റേജിലാണ് കാന്‍സര്‍ തിരിച്ചറിഞ്ഞത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട് കോൺ​ഗ്രസ് വിട്ട നേതാവുമായി പിണറായി ചർച്ച നടത്തുന്നു, ​ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനേക്കിയേക്കും
പൊങ്കാല ഭക്തരിൽ നിന്ന് അനധികൃത പിരിവ്; സ്കൂൾ പിടിഎ പ്രസിഡന്റ് ഉൾപ്പടെ രണ്ട് പേർ പിടിയിൽ