യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഭർതൃവീട്ടുകാരുടെ പീഡനമെന്ന് ആരോപണം, അന്വേഷണം ആരംഭിച്ച് പൊലീസ്

Published : Apr 29, 2025, 06:56 PM IST
 യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഭർതൃവീട്ടുകാരുടെ പീഡനമെന്ന് ആരോപണം, അന്വേഷണം ആരംഭിച്ച് പൊലീസ്

Synopsis

വീട്ടിലെ അടുക്കള ഭാ​ഗത്താണ് സ്നേഹയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ പരാതി നൽകി കുടുംബം. ഭർതൃവീട്ടിലെ പീഡനം കാരണമാണ് യുവതി ആത്മഹത്യ ചെയ്തത് എന്നാണ് ആരോപണം. കണ്ണൂർ പായം സ്വദേശി സ്നേഹയാണ് ഇന്നലെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്. സംഭവത്തിൽ ഇരിട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വീട്ടിലെ അടുക്കള ഭാ​ഗത്താണ് സ്നേഹയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഭർതൃവീട്ടിൽ വെച്ച് സ്നേഹയ്ക്ക് നിരന്തരം ദേഹോപദ്രവം ഏൽക്കേണ്ടിവന്നിട്ടുണ്ടെന്നാണ് കുടുംബക്കാർ പറയുന്നത്. ജിനീഷ് എന്ന യുവാവാണ് സ്നേഹയെ വിവാഹം ചെയ്തത്. നാല് വർഷം മുമ്പാണ് ഇരുവരുടേയും വിവാഹം നടന്നത്. ഇവർക്ക് മൂന്ന് വയസ് പ്രായമുള്ള കുഞ്ഞുണ്ട്. ജിനീഷിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തിരുന്നു. 

Read More:'ലോക്കറ്റ് നിർമ്മിച്ച് നൽകിയത് 1000 രൂപയ്ക്ക്, പുലിപ്പല്ലാണെന്ന് അറിഞ്ഞില്ല'; ജ്വല്ലറി ഉടമ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്
ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്