വാൽപ്പാറയിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പൊലീസ്

Published : Oct 04, 2025, 12:11 PM IST
Woman found died in Valppara

Synopsis

കോട്ടയം സ്വദേശിയുടെ ഭാര്യയെ തമിഴ്നാട് വാൽപ്പാറയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയം സ്വദേശിയുടെ ഭാര്യയെ തമിഴ്നാട് വാൽപ്പാറയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഇടിആര്‍ എസ്റ്റേറ്റിലെ മാനേജരും കോട്ടയം സ്വദേശിയുമായ ഗ്രീസിന്റെ ഭാര്യ ഇന്ദുമതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 47 വയസായിരുന്നു. എസ്റ്റേറ്റിലെ വീട്ടിൽ ഇന്ന് രാവിലെ 7.45 നാണ് സംഭവം. 

ഗ്രീസ് എസ്റ്റേറ്റിലേക്ക് പോയതിന് പിന്നാലെയാണ് സംഭവം ഉണ്ടായത്. വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട അയൽവാസികൾ എത്തിയപ്പോഴേക്കും ഇന്ദുമതി മരിച്ചിരുന്നു. മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വാൽപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും