
മലപ്പുറം: മലപ്പുറം കോട്ടക്കലിൽ യവതിയെ കാറിടിച്ച് തെറിപ്പിച്ചു. റോഡരികിലൂടെ നടക്കുന്നതിനിടെയായിരുന്നു അപകടം. സ്വാഗതമാട് സ്വദേശി ബദരിയ (33) യെയാണ് അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ച് തെറിപ്പിച്ചത്. ഇവർ നിലവിൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ബദരിയയുടെ കൂടെയുണ്ടായിരുന്ന കുട്ടി അപകടത്തിൽ പരിക്കേൽക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. റോഡരികിലൂടെ നടക്കുകയായിരുന്ന ബദരിയയെ കാറ് ഇടിച്ച് തെറിപ്പിക്കുന്നതും രക്ഷപ്പെട്ട കുട്ടി അവരുടെ അടുത്തേക്ക് ഓടിച്ചെല്ലുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
Read More:വിറക് ശേഖരിക്കാൻ കാട്ടിൽ പോയി, യുവാവിന് കരടിയുടെ ആക്രമണം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം