ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.

വയനാട്: വിറക് ശേഖരിക്കാൻ കാട്ടിലേക്ക് പോയ യുവാവിനെ കരടി ആക്രമിച്ചു. 
രണ്ട് കരടികൾ ചേർന്നാണ് ​യുവാവിനെ ആക്രമിച്ചത്. ചെതലയം കൊമ്മഞ്ചേരി കാട്ടുനായിക്ക ഉന്നതിയിലെ ഗോപി എന്ന യുവാവിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.

സമീപത്തുള്ള വനത്തിൽ വിറക് ശേഖരിക്കാൻ പോയതായിരുന്നു ​ഗോപി. കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ചാണ് ആക്രമണത്തില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ടത്. മുൻപും ഇതേ ഭാഗത്ത് കരടിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.

Read More:ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് ഭീകര‍ർ പഹൽഗാമിലെത്തി? നിർണായകമായി മലയാളി പകർത്തിയ ദൃശ്യങ്ങൾ,പരിശോധിച്ച് എൻഐഎ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം