വീട്ടമ്മയുടെ കാലിലൂടെ സ്വകാര്യ ബസിന്‍റെ ടയര്‍ കയറിയിറങ്ങി, കാല്‍വിരലുകള്‍ അറ്റു

Published : Mar 06, 2024, 12:30 PM ISTUpdated : Mar 06, 2024, 12:31 PM IST
വീട്ടമ്മയുടെ കാലിലൂടെ സ്വകാര്യ ബസിന്‍റെ ടയര്‍ കയറിയിറങ്ങി, കാല്‍വിരലുകള്‍ അറ്റു

Synopsis

ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിനുള്ളിൽ വച്ചാണ് സംഭവം. ജനത്തിരക്കുള്ള സമയത്ത് ബസ് പ്രസന്നയെ ഇടിച്ചിടുകയായിരുന്നു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ സ്വകാര്യ ബസ് ടയര്‍ വീട്ടമ്മയുടെ കാലില്‍ കയറിയിറങ്ങി. അപകടത്തില്‍ കാലിന്‍റെ അസ്ഥി പൊട്ടുകയും വിരലുകള്‍ അറ്റുപോവുകയും ചെയ്തു. ഇന്നലെയാണ് സംഭവം നടന്നത്. 

കിളിമാനൂര്‍ വെള്ളംകൊള്ളി സ്വദേശിനിയായ പ്രസന്നയ്ക്കാണ് അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിനുള്ളിൽ വച്ചാണ് സംഭവം. ജനത്തിരക്കുള്ള സമയത്ത് ബസ് പ്രസന്നയെ ഇടിച്ചിടുകയും ഇതിന് ശേഷം ബസിന്‍റെ മുൻചക്രം കാലിലൂടെ കയറിയിറങ്ങുകയും ആയിരുന്നു. 

പരുക്കേറ്റ പ്രസന്നയെ പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു കാലിലെ വിരലുകള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്യേണ്ടിവന്നു. മറ്റേ കാലിലാണ് അസ്ഥിക്ക് പൊട്ടല്‍. തലനാരിഴയ്ക്കാണ് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ടതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകും.

Also Read:- തിരുവാഭരണം കാണാതായതിന് പിന്നാലെ മേല്‍ശാന്തി തൂങ്ങിമരിച്ച നിലയില്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മറ്റത്തൂരിലെ കൂറുമാറ്റം; 'ഡിസിസി അധ്യക്ഷൻ പച്ചക്കള്ളം പറയുന്നു, വിപ്പ് നൽകിയിട്ടില്ല', രാജിവെച്ചിട്ടില്ലെന്ന് പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍
നെയ്യാറ്റിൻകരയിൽ മൊബൈൽ ഷോപ്പ് ഉടമ തൂങ്ങി മരിച്ച നിലയിൽ