ക്ഷേത്രത്തിലെ പന്ത്രണ്ട് പവനോളം വരുന്ന തിരുവാഭരണം നേരത്തെ കാണാതായിരുന്നു. ഇത് സംബന്ധിച്ച് മേൽശാന്തിയോട്  ക്ഷേത്ര ഭാരവാഹികൾ വിശദീകരണം തേടിയിരുന്നു

കൊച്ചി: ആലുവയില്‍ ക്ഷേത്ര മേല്‍ശാന്തിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങമനാട് സ്രാമ്പിക്കല്‍ ഭദ്രകാളി ക്ഷേത്രത്തിലെ മേല്‍ശാന്തി സാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ക്ഷേത്രത്തിലെ പന്ത്രണ്ട് പവനോളം വരുന്ന തിരുവാഭരണം നേരത്തെ കാണാതായിരുന്നു. ഇത് സംബന്ധിച്ച് മേൽശാന്തിയോട് ക്ഷേത്ര ഭാരവാഹികൾ വിശദീകരണം തേടിയിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ മേല്‍ശാന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. 

ക്ഷേത്രത്തിന് സമീപത്തെ വിശ്രമമുറിയിലാണ് മൃതദേഹം കണ്ടത്. തിരുവാഭരണം നഷ്ടപ്പെട്ട സംഭവത്തിനും മേല്‍ശാന്തിയുടെ മരണത്തിനും തമ്മില്‍ ബന്ധമുണ്ടോ, എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്നെല്ലാം പൊലീസ് അന്വേഷിച്ചുവരികയാണ്.ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. 

Also Read:- വീട്ടില്‍ നിന്ന് വിളിച്ചിറക്കി സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo