
തിരിക്കേറിയ റോഡ്, അവിടെ നടക്കുന്ന ചെറിയൊരു അപകടം, ഇതിൽ വലിയ അസാധാരണത്വമൊന്നും തോന്നുന്നില്ല അല്ലേ... പക്ഷെ സംഭവത്തിന്റെ ഈ വീഡിയോ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്. കാരണം വേറൊന്നുമല്ല ആ അപകടം വന്ന വഴിയാണ്. കര്‍ണാടകയിലെ തിരേക്കേറിയ റോഡിൽ ടാക്സി കാര്‍ നിൽക്കുന്നു. പെട്ടെന്ന് തന്നെ ആ കാറിന്റെ ഡോര്‍ മലര്‍ക്കെ തുറന്ന് യുവതി ഇറങ്ങി വരുന്നു. പിന്നാലെ എത്തിയ ഓട്ടോ ഡ്രൈവര്‍ക്ക് പെട്ടെന്ന് നിര്‍ത്താൻ കഴിയാതെ വരികയും, ഡോര്‍ ഓട്ടോയിൽ തട്ടി ഒരു കേടാവുകയും ചെയ്യുന്നു. ഇത്രയും നടന്നിട്ടും യാതൊരു ഭാവമാറ്റവും ആ ഇറങ്ങിയ യുവതിക്ക് ഉണ്ടായിരുന്നില്ല എന്നതാണ് വീഡിയോയുടെ കൗതുകം. ഇടിയിൽ ഒരു പരുവമായ ഡോര്‍ അടയ്ക്കാൻ രണ്ട് തവണ ശ്രമിച്ച അവര്‍ പിന്നെ തിരിഞ്ഞ് നോക്കാതെ നടന്നുപോയി.
പിന്നിലെ കാറിന്റെ ഡാഷ്‌ബോർഡ് ക്യാമറയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. എക്‌സിൽ പങ്കുവെച്ച വീഡിയോക്ക് ഇതിനോടകം നിരവധി പേര്‍ പ്രതികരണവുമായി എത്തുന്നുണ്ട്. റോഡ് സുരക്ഷയെക്കുറിച്ചും യാത്രക്കാരുടെയും ഡ്രൈവർമാരുടെയും ഉത്തരവാദിത്തത്തെക്കുറിച്ചും ചര്‍ച്ചകളാണ് വീഡിയോക്കൊപ്പം കമന്റായി നടക്കുന്നത്. ഈ അപകടത്തിന് ആരാണ് ഉത്തരവാദിയെന്ന് ചിലര്‍ ചോദിക്കുമ്പോൾ ആ യുവതി കാണിച്ചത് ശരിയല്ലെന്നും അവര്‍ക്കെതിരെ അശ്രദ്ധമായ പ്രവൃത്തിക്ക് കേസെടുക്കണമെന്നും ചിലര്‍ പറയുന്നു.
' ഓൺലൈനും സജീവം, മാളും തുറക്കും, 'നമ്മൾ മാത്രം എന്തിന് അടയ്ക്കണം; 'ഫെബ്രുവരി 13ന് കടകൾ തുറക്കും'
എന്നാൽ ഇവിടെ കാറിനുണ്ടായ അപകടത്തിന് ആരോടും ഒന്നും ചോദിക്കാനും പറയാനുമില്ലാത്ത അവസ്ഥയിലായത് ഓട്ടോയുടെയും കാറിന്റെയും ഡ്രൈവര്‍മാരാണെന്നും ചിലര്‍ പറയുന്നു. കാര്‍ ഡോര്‍ തുറന്ന് അപകടമുണ്ടാക്കിയവര്‍ യാതൊരു കൂസലുമില്ലാതെ നടന്നുപോയി. നടുറോഡിൽ രണ്ട് വാഹനത്തിനും പറ്റിയ പരിക്കുകൾ സ്വയം മാറ്റിയെടുക്കുകയെന്നല്ലാതെ അവര്‍ക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും കമന്റുകളിൽ നിരവധി പേര്‍ പരിതപിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam